49-മത് ആലപ്പുഴ കൺവൻഷൻ ഫെബ്രുവരി 9 മുതൽ

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 09, 10, 11, 12 ദിവസങ്ങളിൽ (വ്യാഴം -ഞായർ) 49-മത് ആലപ്പുഴ കൺവൻഷൻ ചേപ്പാട് പ്രത്യാശാദീപം ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ & സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ ഏബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ബി. മോനച്ചൻ, കെ. ജെ തോമസ്, ഡോ. രാജു എം. തോമസ്, റവ. ജോൺസൺ ശാമുവേൽ, ഇവാ. ഷിബിൻ ജി. ശാമുവേൽ, ഏ. ജി ചാക്കോ, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും.

ഫെബ്രുവരി 09 മുതൽ 11 വരെ ദിവസവും വൈകിട്ട് 5:30 ന് സുവിശേഷയോഗങ്ങൾ, ഫെബ്രുവരി 10, വെള്ളി രാവിലെ 10 ന് ഉപവാസ പ്രാർത്ഥന, 2:30 ന് സോദരി സമാജം വാർഷികം, ഫെബ്രുവരി 11, ശനിയാഴ്ച 2 ന് സൺ‌ഡേ സ്‌കൂൾ & പി.വൈ.പി.എ സംയുക്ത വാർഷികവും, ഫെബ്രുവരി 12, ഞായറാഴ്ച രാവിലെ 8:30 ന് സംയുക്ത ആരാധന, കർത്തൃമേശ & സമാപന സമ്മേളനവും നടക്കും.

പാസ്റ്റർ ജോസ് തോമസ് ജേക്കബ്‌ (ഡയറക്ടർ, ഐ.പി.സി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ), പാസ്റ്റർ അജു അലക്സ്‌ (പി.വൈ.പി.എ കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌) എന്നിവർ സൺഡേ സ്കൂൾ & പി.വൈ പി.എ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കും.

ചെങ്ങന്നൂർ ഹോളി ഹാർപ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവെൻഷൻ തത്സമയം സാമൂഹിക മാധ്യമങ്ങളിൽ കൂടി വീക്ഷിക്കാം.

ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ എൻ. സ്റ്റീഫൻ, പാസ്റ്റർ തോമസ് ചാണ്ടി, പാസ്റ്റർ മനേഷ് വർഗീസ്, ബ്രദർ കെ. ജോയി, ബ്രദർ സൈമൺ തോമസ്, ബ്രദർ വെസ്‌ലി പി. ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like