പാസ്റ്റർ ബാബു ചെറിയാൻ രചിച്ച പത്രൊസിന്റെ ജീവിതവും സന്ദേശവും എന്ന പുസ്തകം പ്രകാശനം ചെയ്തു

KE NEWS DESK

തിരുവല്ല: പാസ്റ്റർ ബാബു ചെറിയാൻ രചിച്ച പത്രൊസിന്റെ ജീവിതവും സന്ദേശവും എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ വർഗ്ഗീസ് മത്തായി മാധ്യമപ്രവർത്തകനായ ടോണി ഡി ചൊവ്വുക്കാരന് നൽകി കൊണ്ട് നിർവ്വഹിച്ചു. 280 ലധികം പേജുകൾ ഉള്ള പുസ്തകത്തിന്റെ പ്രസാധകർ എക്സൽ പബ്ലിക്കേഷൻസ് ആണ്. ബിനു വടശ്ശേരിക്കര പുസ്തകം പരിചയപ്പെടുത്തി. പാസ്റ്റർ ബേബി വർഗ്ഗീസ്, സജി മത്തായി കാതേട്ട്, സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി മാത്യു, സി.പി. മോനായി, തോമസ് ജേക്കബ് എന്നിവരും മാധ്യമപ്രവർത്തകരും സന്നിഹിതരായിരുന്നു. സാബു സാമുവേലാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. വിവിധ ബുക്ക്സ്റ്റാളുകളിലും കൊറിയറായും ബുക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +91 94959 27117.

-ADVERTISEMENT-

-ADVERTISEMENT-

You might also like