ഇന്നത്തെ ചിന്ത : വെള്ളത്തിൽ എറിഞ്ഞ അപ്പം | ജെ. പി വെണ്ണിക്കുളം
സഭാപ്രസംഗി 11:1
നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും;
വെള്ളത്തിൽ എറിയുന്ന അപ്പം എങ്ങനെ തിരിച്ചു വരും എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. സാധാരണ നെൽവിത്ത് വിതയ്ക്കുന്നത് ഉഴുതിരിക്കുന്ന പാടശേഖരത്തിലുള്ള വെള്ളത്തിനു മീതെയാണല്ലോ. മൂന്ന് നാല് മാസം കഴിയുമ്പോൾ കൊയ്ത്തിനായി ധാന്യം വിളയും. ഇവിടെ അപ്പം എന്നത് കൊയ്തെടുക്കുന്ന ധാന്യമാണ്. അങ്ങനെ വെള്ളത്തിൽ എറിയുന്ന ധാന്യം കൊയ്തെടുക്കാനാകും. യെശയ്യാ 32:20 പറയുന്നു, “വെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!”.
പ്രിയരേ, വിതയ്ക്കുന്ന വിത്തൊന്നും ഫലം തരാതെ പോകയില്ല. അതിനാൽ കൊയ്ത്തിന്റെ യജമാനനോട് ഫലം നൽകുവാൻ നമുക്ക് പ്രാർത്ഥിക്കാം.
ജെ. പി വെണ്ണിക്കുളം