പാസ്റ്റർ സി ജി സണ്ണിക്കുട്ടി അക്കരെ നാട്ടിൽ

വയ്യാറ്റുപുഴ/മല്ലപ്പള്ളി: ചേന്നങ്കരയിൽ പരേതനായ എം.കെ ജോർജിന്റെ മകനും ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ സി. ജി സണ്ണിക്കുട്ടി (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ, കൊട്ടാരക്കര മേഖലകളിലെ ശുശ്രൂഷകനായിരുന്നു. സംസ്കാര ശുശ്രൂഷ 6 ചൊവ്വാഴ്ച മല്ലപ്പള്ളി ശാരോൻ സഭയിൽ വച്ച് 8 മണിക്ക് ആരംഭിച്ച് 2 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: കോന്നി തെങ്ങുംകാവ് കുമരംപറമ്പിൽ കുഞ്ഞമ്മ, മക്കൾ: റോസൻ, സൂസൻ, പാസ്റ്റർ ഗോഡ്സൺ (സി ഇ എം മെമ്പർഷിപ്പ് സെക്രട്ടറി, മല്ലപ്പള്ളി- മൂശാരികവല ശാരോൻ ഫെലോഷിപ്പ് ചർച്ച്). മരുമക്കൾ: റോയി, വർഗീസ്, ഷെറി.

-ADVERTISEMENT-

-ADVERTISEMENT-

You might also like