ലേഖനം: പരിശുദ്ധാത്മാവ് ഒരു വിചിന്തനം | സനൽ ജോൺസൺ

ത്രിത്വത്തിൽ മൂന്നാമനായ എൻറെ പേര് പരിശുദ്ധാത്മാവ് എന്നാണ്. വിശുദ്ധ ബൈബിൾ എനിക്ക് നിരവധി പേരുകൾ സമ്മാനിച്ചിട്ടുണ്ട് അതൊക്കെ എൻറെ ഓമനപ്പേരുകൾ ആയി കണക്കാക്കുന്നു. കർത്താവിൻറെ സ്വർഗ്ഗാരോഹണത്തെ തുടർന്ന് ഒരു കാര്യസ്ഥ പണിയുമായി ഞാൻ ഭൂമിയിൽ ഇടംപിടിച്ചത്…

എൻറെ പ്രവർത്തനമേഖല വളരെ വിപുലമാണ് എങ്കിലും എൻറെ പ്രധാന ജോലി പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധം വരുത്തുക എന്നതാണ്… ഒന്നും…രണ്ടും… മൂന്നും… തവണയൊക്കെ ഞാൻ മേൽപ്പറഞ്ഞ കാര്യങ്ങൾ നിരന്തരമായി സംവദിക്കും എങ്കിലും തുടർന്നങ്ങോട്ട് കൈയൊഴിഞ്ഞ രീതിയാണ് ഞാൻ സ്വീകരിക്കാറുള്ളത്…

വിശുദ്ധിയാണ് എന്റെ മുഖമുദ്ര ആയതിനാൽ അത്തരം ആവാസവ്യവസ്ഥയിൽ നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. മനുഷ്യരുടെ ഹൃദയങ്ങൾ ഇതിനെപ്പറ്റി ഇടമായി ഞാൻ കണ്ടെത്തുന്നു. എന്നാൽ ചിലർ എന്നെ അതിന് അനുവദിക്കുന്നില്ല.എനിക്ക് ഈ ലോകത്തിലെ മറ്റൊരു ആത്മവിനോട് നിരന്തര യുദ്ധം നടത്തേണ്ടതുണ്ട്..

post watermark60x60

ആദിമ നൂറ്റാണ്ടിൽ എൻറെ പ്രവർത്തനം വളരെ വിപുലമായിരുന്നു. എന്നെ ഏറ്റെടുത്ത് എൻറെ പ്രവർത്തനത്തിന്റെ വിവിധ തലങ്ങൾ ഏറ്റെടുക്കുവാൻ അന്ന് ഒരു വലിയ സമൂഹം പ്രവർത്തിച്ചിരുന്നു.തുടർന്നങ്ങോട്ട് എൻറെ പ്രവർത്തനങ്ങളിൽ മങ്ങലേറ്റ അവസ്ഥയാണ്.. എന്നാൽ എൻറെ ശക്തിക്കും പ്രവർത്തനങ്ങൾക്കും ഒരു ഏറ്റക്കുറച്ചിലും ഉണ്ടായിട്ടില്ല ഇന്നും എന്നെ അതിൻറെ മഹത്വത്തിലും പവിത്രതയും സ്വീകരിച്ചിരിക്കുന്നവർ ധാരാളമുണ്ട്..

ചിലരൊക്കെ എന്നെ സ്വർഗീയ ദർശനത്തിനായി ഉപയോഗിക്കുമ്പോൾ ഈ കാലഘട്ടത്തിൽ മറ്റൊരു പറ്റം ആളുകൾ എന്റെ നാമം ദുരുപയോഗം ചെയ്ത ജനങ്ങളെ യഥാർത്ഥ സുവിശേഷത്തിൽ നിന്ന് പിൻന്തിരിപ്പിച്ച് അവരെ കുരുടാക്കുന്നു. ഇതിന്റെ ഒന്നും ഉത്തരവാദിത്വം എന്റേതല്ല എന്നുകൂടി പറവൻ ഞാൻ ഈ അവസരം വിനയോഗിക്കട്ടെ..

എന്നെ പൂർണരൂപത്തിൽ ഒരു വ്യക്തിയിൽ വെളിപ്പെടുത്താനാവില്ല. എന്നാൽ വ്യക്തികളുടെ ആശയ്ക്കും അവരുടെ നിലവാരത്തിനുമൊത്തു അവരിൽ പ്രവർത്തിക്കുവാൻ എനിക്ക് കഴിയും. അന്യഭാഷയിൽ സംസാരിക്കുവാൻ തുടങ്ങുന്നത് മുതൽ വിവിധ വരങ്ങളുടെ തലം എന്നിലൂടെ വെളിപ്പെടുത്തുവാൻ കഴിയും രോഗശാന്തി വരം, വീര്യപ്രവർത്തികൾ, ഭാഷ വ്യാഖ്യാനം അങ്ങനെ ഒരു നീണ്ട നിര തന്നെ എനിക്ക് നിരത്തുവനുണ്ട്. മനുഷ്യരിൽ വ്യാപരിക്കുന്ന ഈ അത്യന്ത ശക്തി ദൈവത്തിന്റെ ദാനമെന്നു മറന്നുപോകുന്നു ചിലർ. അക്ഷരാർത്ഥത്തിൽ അവർ ഇതിനെ വ്യാപാരം ചെയ്യുന്നു എന്നത് സങ്കടകരമാണ്.ഇതിൻറെ പരിണതഫലം കൃപ ചോർന്നുപോയ ഒരു സമൂഹം ഉണ്ട് എന്നതാണ്.

എനിക്ക് എന്നെ കുറിച്ച് ഒരു വാഗ്ദത്വം ഉണ്ട് അന്ത്യകാലത്ത് സകല ജഡത്തിന്മേലും എൻറെ ആത്മാവിനെ പകരും പ്രവചിക്കുന്ന ഒരു തലമുറ എഴുന്നേൽക്കും.ഈ വാഗ്ദത്ത നിവൃത്തിക്കായി ഞാനൊരുക്കമാണ് നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ? കാലം ആസന്നമായി കർത്താവ് വരാറായി..

സനൽ ജോൺസൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like