കർത്താവിന്റെ വരവിൽ ജാഗ്രതയുള്ളവരാകുക: പാസ്റ്റർ ജേക്കബ് സാമൂവേൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ രണ്ടാം ദിവസം

തിരുവല്ല: കർത്താവിന്റെ നാളിനെക്കുറിച്ച് ലക്ഷ്യബോധമുള്ളവരും സമയത്തെക്കുറിച്ച് ജാഗ്രതയുള്ളവരും ആയിരിക്കണമെന്ന് പാസ്റ്റർ ജേക്കബ് സാമൂവേൽ. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ രണ്ടാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജിജു ഉമ്മനും സന്ദേശം നൽകി.പാസ്റ്റർ വി എം ജേക്കബ് പ്രാരംഭ പ്രാർത്ഥന നടത്തി. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ അധ്യക്ഷത വഹിച്ചു. ബ്രദർ ജോയ് സി ഡാനിയേൽ, പാസ്റ്റർ ജോർജ് മുണ്ടകൻ, പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. “സമയം അടുത്തിരിക്കുന്നു” (വെളിപ്പാട് 1:3)” എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ വരും ദിവസങ്ങളിൽ ദൈവവചനം പ്രസംഗിക്കും. നാളെ പകൽ 9ന് മിഷൻ കോൺഫറൻസും ഉച്ചയ്ക്ക് 2ന് മിഷൻ ചലഞ്ചും വൈകിട്ട് 6ന് പൊതുയോഗവും നടക്കും.

ഡിസംബർ 4 ഞായറാഴ്ച രാവിലെ സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയോടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like