ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. കോ​മ​ണ്‍വെ​ൽ​ത്ത് ഗെ​യിം​സി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ടേ​ബി​ൾ ടെ​ന്നീ​സ് താ​രം ശ​ര​ത് ക​മ​ലി​ന് മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ​ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ചു.
ഇ​ന്ന​ലെ രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ലാ​ണ് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ക​ര​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ശ​ര​ത് ക​മ​ൽ പു​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.
അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മ​ല​യാ​ളി താ​ര​ങ്ങ​ൾ എ​ൽ​ദോ​സ് പോ​ൾ (അ​ത്‌​ല​റ്റി​ക്സ്) എ​ച്ച്.​എ​സ്. പ്ര​ണോ​യ് (ബാ​ഡ്മി​ന്‍റ​ണ്‍) എ​ന്നി​വ​രും പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലു​ള്ള കാ​യി​ക​താ​ര​ത്തി​ന്‍റെ പ്ര​ക​ട​ന മി​ക​വ് വി​ല​യി​രു​ത്തി​യാ​ണ് ഖേ​ൽ​ര​ത്ന ന​ൽ​കു​ന്ന​ത്. 25 ല​ക്ഷം രൂ​പ​യും മെ​ഡ​ലും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്കാ​ര​മാ​യി ന​ൽ​കു​ന്ന​ത്. അ​ർ​ജു​ന പു​ര​സ്കാ​രം 15 ല​ക്ഷം രൂ​പ​യും വെ​ങ്ക​ല പ്ര​തി​മ​യും അ​ട​ങ്ങു​ന്ന​താ​ണ്. അ​വി​നാ​ശ് സാ​ബ്ലെ (അ​ത്‌​ല​റ്റി​ക്സ്), ല​ക്ഷ്യ സെ​ൻ (ബാ​ഡ്മി​ന്‍റ​ണ്‍) നി​ഖാ​ത് സ​റീ​ൻ (ബോ​ക്സിം​ഗ്) എ​ന്നി​വ​ര​ട​ക്കം 25 പേ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​ർ​ജു​ന ബ​ഹു​മ​തി.

-ADVERTISEMENT-

-ADVERTISEMENT-

You might also like