ഗിറ്റാറിൽ ഒന്നാം സ്ഥാനം നേടി ലിയോൺ യേശുദാസ് ജോർജ്

ആലപ്പുഴ: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഗിത്താറിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം ലിയോൺ യേശുദാസ് ജോർജ് കരസ്ഥമാക്കി. വെണ്മണി മാർത്തോമാ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ലിയോൺ.

ക്രൈസ്തവ ഗാന കൈരളിക്ക് സൂപരിചിതനായ പ്രമുഖ കീബോർഡിസ്റ്റ് കോടുകുളഞ്ഞി സ്വദേശി യേശുദാസ് ജോർജിന്റെയും ഗായിക ലിജി യേശുദാസിന്റെയും മകനാണ് ലിയോൺ യേശുദാസ്.

ഉന്നത വിജയം നേടിയ ലിയോണ് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like