ഭാവന: ഒരുക്കം | സനിൽ എബ്രഹാം, വേങ്ങൂർ

ഞാൻ ആരാണെന്നു എല്ലാവർക്കും അറിയാമെങ്കിലും ഇന്ന് എന്നെത്തന്നെ എല്ലാവർക്കും പരിചയപ്പെടുത്തണം എന്നെനിക്ക് തോന്നി. അതെ ഞാൻ ഉണ്ടാകുന്നതു ചിലർക്ക് ഭയമാണ്. കാരണം ഞാൻ അവരിൽ വന്നാൽ ക്രെമേണ അവരുടെ ജീവിതം നശിച്ചുകൊണ്ടിരിക്കും. നല്ല കാഠിന്യയമുള്ളവരായി വിലസുമ്പോളും എന്റെ മുമ്പിൽ അവർ ഒന്നുമല്ലാതായിത്തീരുന്നു. എവിടെയും കാണാൻ സാധിക്കുന്ന ഞാൻ ഞാനായി കഴിഞ്ഞാൽ പിന്നെ അധികനാൾ നിലനിപ്പില്ല എന്നതാണ് എന്റെ ദുഃഖം. ചുവന്ന തവിട്ടു നിറത്തിലും ‘അയൺ ഓക്സൈഡ്’ എന്ന രാസനാമത്തിലും ‘റസ്റ്റ് ‘എന്ന അംഗലേയ നാമത്തിലും അറിയപ്പെടുന്ന ഞാനാണ് ഇരുമ്പിനെ വെറും പൊടിയാക്കിമാറ്റുന്ന ‘തുരുമ്പ്’. ഏറ്റവും ഉറപ്പുള്ളതും കാഠിന്യമുള്ളതുമായ ഇരുമ്പിനെ ഞാൻ ഒന്നുമല്ലാതാക്കി മാറ്റുന്നു. അതാണെന്റെ കഴിവ്. എന്റെ കൂട്ടുകാർ ആണ് ‘ലോറന്തസ്സ് പ്ലാന്റ്’ എന്നപേരിലുള്ള ‘ഇത്തിൽ കണ്ണി’യും വേറൊരാൾ ലൂസിഫർ എന്ന് പേരുള്ള സാത്താനും. ഞാനുമായി സ്വഭവത്തിലും പ്രവർത്തിയിലും കൂടുതൽ സാമ്യമുള്ളത് ലൂസിഫറിന് ആയതുകൊണ്ട് ഞങ്ങൾ തമ്മിൽ അടുത്ത ബന്ധമാണുള്ളത്. ഒത്തുകൂടുമ്പോൾ ഞങ്ങൾ ചെയ്യുന്ന വൻ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. നിങ്ങളെ കുറിച്ചും പറയാറുണ്ട്. അതെന്താന്ന് ഞാൻ വഴിയേ പറയാം.

ഇപ്പോൾ നിങ്ങള്ക്ക് തീർച്ചയായും ആഗ്രഹമുണ്ടാകും എന്താണ് ഞങ്ങൾ തമ്മിലുള്ള സാമ്യത എന്ന്. പറയാം, ഞങ്ങൾ രണ്ടുപേരും നോട്ടമിട്ടിരിക്കുന്നത് ഞാൻ ആദ്യമേ പറഞ്ഞതുപോലെ, ഈ ലോകത്തു ഏറ്റവും ഉറപ്പുള്ളവയെ അല്ലെങ്കിൽ കാഠിന്യമുള്ളവരെ ആണ്. അതെ ഞാൻ ഇരുമ്പിനെയും ലൂസിഫർ ആകട്ടെ ജീവനുള്ള ദൈവത്തിന്റെ ആത്മവിനാൽ ഉറപ്പ് ഉള്ളവരെയും, (“2കോരിന്ത്യർ 3:3,4,5 ജീവനുള്ള ദൈവത്തിന്റെ ആത്മവിനാൽ ഉള്ള ഉറപ്പ് ഞങ്ങൾക്ക് ദൈവത്തോട് ക്രിസ്തുവിനാൽ ഉണ്ട്. ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ”). പിന്നെ വിശ്വാസത്തിന്റെ ഉറപ്പുള്ളവരെയും (“എബ്രയർ 11:1 വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു”, യോശുവ 1:9 ദൈവമായ യഹോവ നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്”). ഉറപ്പുള്ള ഇരുമ്പിനെ ഞാൻ തുരുമ്പാക്കുന്നതുപോലെ ക്രിസ്തുവിൽ ഉറപ്പുള്ളവരിൽ ചെന്നു അവരുടെ ഉറപ്പിനെ പതുക്കെ പതുക്കെ ഇല്ലാതാകുന്നതാണ് ലൂസിഫർ ആയ എന്റെ കൂട്ടുകാരൻ ചെയ്യുന്നത് എന്ന് അവൻ എന്നോട് പറയാറുണ്ട്. ഞങ്ങൾ ഇരുവരും, ഈ പ്രവർത്തി കുറച്ചുപേരുടെ സഹായമില്ലാതെ ചെയ്യാൻ കഴിയുകയില്ല എന്നതാണ് സത്യം. വെള്ളം അല്ലെങ്കിൽ നീരാവി ഓക്സിജൻ എന്നിവരുടെ കൂട്ടുപിടിച്ചാണ്’ അയൺ ഓക്സൈഡ് ‘എന്ന ഞാൻ ഉണ്ടാകുന്നതു എങ്കിൽ ലൂസിഫർ ചെയ്യുന്നത് ഭയം അഥവാ ഭീതി, രോഗം, ദുഃഖം അങ്ങനെ പലരീതിയിലൂടെയും ക്രിസ്തുവിലുള്ള ഉറപ്പിനെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നു. (“ഗലാത്യൻ 4:14 എന്റെ ശരീര സംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്നയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെ പോലെ ക്രിസ്തുവിനെ പോലെ നിങ്ങൾ കൈകൊള്ളുകയാത്രെ ചെയ്തത്”). ഞങ്ങൾ ഇരുവരും ഇവരെ നശിപ്പിക്കാൻ ഈ ഘടകങ്ങൾ എല്ലാം അനുകൂലം ആകാൻ വേണ്ടി തക്കം പാർതിരിക്കും. (“1 പത്രോസ് 4:8 ഉണർന്നിരിപ്പിൻ നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്ന പോലെ ആരെ വിഴുങ്ങേണ്ടു എന്ന് തിരഞ്ഞു ചുറ്റി നടക്കുന്നു”). പക്ഷെ കുറെ പേരുണ്ട് എനിക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നാൽ പോലും കയറി ചെല്ലാൻ പറ്റാത്തിരിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നവർ. അതെ എന്റെ ശത്രു ‘മെറ്റൽ പ്രൈമർ’. ഇവൻ ഇരുമ്പിനു ഒരുക്കുന്ന ഒരു സംരക്ഷണം. ഹോ ഒരു രക്ഷയുമില്ല. എനിക്കുപിന്നെ അവന്റെ അടുത്ത് ചെല്ലാൻ പോകും ആകില്ല. പിന്നെ ഒരു വർഷം നോക്കിയിരിക്കണം. ഇതുപോലെ തന്നെ ലൂസിഫറും പറയാറുണ്ട് വിശ്വാസികളിൽ ഭൂരിഭാഗം പേരും ദൈവത്തിന്റെ സർവയുധവർഗം ധരിക്കുന്നവർ ആണെന്ന്. അവർ “ആരെക്ക് സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരുപ്പാക്കിയും വിശ്വാസം എന്ന പരിചയും രക്ഷ എന്ന ശിരസ്ത്രവും ദൈവചനം എന്ന ആത്മാവിന്റെ വാളും” ആയിട്ടാണത്രേ നിൽപ്. ആ പരിസരത്തെക്കു പോകാൻ പറ്റില്ല എന്റെ തുരുമ്പേ എന്ന് ലൂസിഫർ ഇടക്ക് എന്നോട് പറയാറുണ്ട്.

ഈ പ്രൈമർ വാങ്ങി ഇരുമ്പിൽ അടിക്കുവാനായി നല്ല അധ്വാനവും വിലയും കൊടുക്കൊന്നത് പോലെയാണത്രെ വിശ്വാസികളും സർവയുധവർഗം അഥവാ “Armour of God” ധരിക്കുന്നത്. ക്രിസ്തുയേശു അവർക്കായി കൽവറിയിൽ കൊടും പീഡനങ്ങൾ സഹിച്ചു സ്വന്ത ജീവൻ വില നൽകികൊണ്ട് ആ രക്ഷ അവർക്കു സൗജന്യമായി നൽകി.(എഫെസ്യർ 1:7,എബ്രയർ 9:12).അന്ന് തുടങ്ങി ലൂസിഫറിന്റെ കഷ്ടകാലം എന്നും സൗജന്യ മായിരുന്നിട്ടു കൂടി അത് നേടിയെടുക്കാനോ അല്ലെങ്കിൽ നേടിയതിനെ നഷ്ട്ടപെടുത്താതിരിക്കാനോ ശ്രെമിക്കാത്തവരാണ് തനിക്കു പ്രിയപ്പെട്ടവർ എന്നും ഇടക്ക് ലൂസിഫർ പറയുന്നത് കേൾക്കാം. പ്രൈമർ ഇല്ലാത്ത ഇരുമ്പ് കാണുമ്പോൾ എനിക്കുഉണ്ടാകുന്ന സന്തോഷം പോലെയാണ് ലൂസിഫറും ക്രിസ്തുവിന്റെ രക്ഷാ കവചം ഇല്ലാത്ത മനുഷ്യരെ കാണുമ്പോൾ പോലും.
പിന്നെ ഞാൻ ആദ്യം പറഞ്ഞതുപോലെ പ്രൈമർഅടിച്ച ഇരുമ്പിൽ എനിക്ക് പ്രവേശിക്കണമെങ്കിൽ ഒന്നുകിൽ എന്തേലും തട്ടലും മുട്ടലും കൊടുക്കണം, അങ്ങനെ പ്രൈമർ പോയാൽ എനിക്ക് പ്രവേശിക്കാം ലൂസിഫർ രക്ഷവസ്ത്രം ധരിച്ച വിശ്വാസികളെ വേദനയിലൂടെ പരീക്ഷിച്ചു കയറിപ്പറ്റാൻ ശ്രെമിക്കുന്നത് പോലെ. അല്ലേൽ ഒരു വർഷം കാത്തിരിക്കണം, പ്രൈമർ തനിയെ പോകാൻ. പക്ഷെ വീണ്ടും പ്രൈമർ വന്നാലോ പിന്നേം കാത്തിരിക്കണം. എന്നാലും ചില ഇരുമ്പിൽ വീണ്ടും പ്രൈമർ അടിക്കില്ല. അവരുടെ ചിന്ത ഒരു പ്രാവശ്യം വന്നതല്ലെ അത് മതി,പിന്നെ ആവശ്യമില്ല, എന്നാണ്‌. അവരിലാണെനിക്കുള്ള അടുത്ത പ്രതീക്ഷ. അതുപോലെ ദൈവവചന ധ്യാനത്തിലൂടെയും, ഉപവാസ പ്രാർത്ഥനയിലൂടെയും നേടിയെടുക്കുന്നതും പുതുക്കുന്നതും ആയ ആ രക്ഷ, നേടാത്തവരെയും പുതുക്കാത്തവരെയും കാണുമ്പോൾ പരവതാനി വിരിച്ചു പൂച്ചണ്ട് മായി ചെറുപുഞ്ചിരിയുമായി വരവേൽക്കാൻ കാത്തുനിൽക്കുന്നവരെ പോലെയാണ് തോന്നാറുള്ളതെന്നു ലൂസിഫറും എന്നോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്കു അനേകം സാമ്യതകൾ ഇങ്ങനെ ഉണ്ടെങ്കിലും ഒരെണ്ണം കൂടി പറഞ്ഞു നിർത്തട്ടെ. കാരണം അത് ഏറ്റവും വേദനയേറിയ അനുഭവമാണ്. ഒരിക്കൽ ഇരുമ്പിൽ കുറച്ചു ഭാഗം തുരുബിച്ചാൽ, എന്നെ ഇറക്കിവിടാൻ സാൻഡ് പേപ്പർ വച്ചു ഉരച്ചു കളയും. എന്തൊരു വേദനയാണെന്നറിയയോ. എനിക്ക് മാത്രല്ല ഇരുമ്പിനും. എന്നാലും ഇരുമ്പു കഷ്ടം സഹിച്ചു എന്നെ ഇറക്കിവിടാൻ ശ്രെമിക്കും. നഷ്ട്ടപെട്ട ദൈവകൃപയെ, രക്ഷയെ, ദൈവസ്നേഹത്തെ തിരികെ വീണ്ടെടുക്കുമ്പോലെ.

പ്രിയരേ ഞാൻ ആദ്യമേ പറഞ്ഞിരുന്നു ലൂസിഫർ നിങ്ങളെ കുറിച്ച് നിങ്ങളുടെ കുറവുകളെ കുറിച്ച് ചിലതു പറഞ്ഞിട്ടുണ്ടെന്ന്. അത് കേൾക്കാൻ നിങ്ങൾക്കു ആഗ്രഹമുണ്ടാകും അല്ലെ. പക്ഷെ ഞാൻ പറയേണ്ടതില്ല. കാരണം വര്ഷങ്ങളായി ദൈവവചനം കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ഇവിടെയിരിക്കുന്ന ഓരോരുത്തർക്കും അവരവരുടെ കുറവു കളും ചെയ്യുന്ന പാപങ്ങളും അറിയാത്തവരല്ല. ഈ ചെറിയ നാളുകൾക്കുള്ളിൽ ഞാൻ അനേകം ദൈവ വചനങ്ങൾ നിങ്ങൾക്ക് ചുറ്റും ഇരുന്നു കേട്ടുകൊണ്ടിരിക്കുന്നു. അപ്പോൾ നിങ്ങൾ എത്ര അധികം ദൈവവചന പ്രവീണ്യമുള്ളവർ എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. പ്രിയ ദൈവദാസന്മാർ തങ്ങളുടെ ദൈവവചന ശുശ്രുഷയിൽ ദൈവീക ദൂത് പറയുമ്പോൾ അത് ഏറ്റെടുടുക്കുന്നു എന്നതിൽ എനിക്ക് സന്തോഷം. വെളിപാട് 2:7 ഇൽ പറയുമ്പോലെ “ആത്മാവ് സഭകളോട് പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറൂദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും”. അതെ സർവയുധവർഗം ധരിച്ചു പോരാടി ജയിക്കുന്നവർ ഈ ഫലം ഭക്ഷിപ്പാൻ യോഗ്യമുള്ളവരാകും.
ഇപ്പോൾ നിങ്ങൾക്കൊരു സംശയം ഉണ്ടാകും. ലൂസിഫർ എന്റെ സുഹൃത്താണല്ലോ. പിന്നെന്താ ഇങ്ങനെയൊക്കെ വചനം സംസാരിക്കുന്നെ എന്ന്. എന്നെപോലെ നിങ്ങളും ഒരിക്കൽ അങ്ങനെ ആയിരുന്നല്ലോ. ഇന്ന് ഞാനും ഇവിടെ ചുറ്റും ഇരുന്നു ദൈവവചനം കെട്ടു മനസാന്ദരപ്പെട്ടു. വചനങ്ങളെ കെട്ടു,പാട്ടുകൾ പാടി, ആരാധനയിൽ പങ്കു ചേർന്ന് അങ്ങനെ അങ്ങനെ ഇപ്പോഴും ആയിരിക്കുന്നു. മനുഷ്യ ജീവൻ അല്ലാത്തതു കൊണ്ട് നിത്യത അവകാശമാക്കുവാൻ എനിയ്ക്കാകില്ല എങ്കിലും നിങ്ങൾ എല്ലാവരും ഈ സർവയുധവർഗം ധരിച്ചു, ക്രിസ്തുവിൽ ജയിച്ചു ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്നാൻ ഒരുക്കമുള്ളവരായിരിക്കുക എന്നതാണെന്റെ അഭ്യർഥന. അതെ ഈ ജീവ വൃക്ഷ ഫലം നിങ്ങൾക്കും അവകാശപ്പെട്ടതാണ്. ദൈവത്തിനു മഹത്വം.

-സനിൽ എബ്രഹാം, വേങ്ങൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.