ഹൃദയാഘാതം: ജേക്കബ് മാത്യു (57) ഡാലസിൽ നിര്യാതനായി

സണ്ണി വെയിൽ (ഡാലസ്): തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചയോടെ ഡാലസിൽ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്‌ന ജേക്കബ്, ജോയൽ ജേക്കബ്. സുവി. പോൾ മാത്യു സഹോദരനാണ്.

സംസ്കാരം പിന്നീട് കേരളത്തിൽ പുല്ലാടുള്ള ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർഥനയിൽ ഓർത്താലും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like