“പ്രാർത്ഥനാസംഗമം” തെലുങ്കാനയിൽ ആലയസമർപ്പണവും പാസ്റ്റർസ് മീറ്റിംഗും നടത്തി

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

തെലുങ്കാന: ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ (പ്രാർത്ഥനാസംഗമം) വെങ്കട്ട ചെറുവ്, ചർള തെലുങ്കാനയിൽ നവംബർ 23, ബുധനാഴ്ച പുതിയതായി നിർമിച്ച ആലയം പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ (ഐ. പി. എഫ് ഫൗണ്ടർ ആൻഡ് ചെയർമാൻ ) പ്രാർത്ഥിച്ചു സമർപ്പിച്ചു. തുടർന്ന് പാസ്റ്റർസ് സമ്മേളനവും നടന്നു.

യു.എ.ഇ, കേരളം, ആന്ധ്രാ, തെലുങ്കാന, ഛത്തീസ്ഗഡ്, ഒറീസ, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 70 അധികം സഭയും 70 തോളം സുവിശേഷകറും ഉള്ള പ്രർത്ഥനാസംഗമം സുവിശേഷപ്രവർത്തിൽ മാത്രമല്ല സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ്. പാസ്റ്റർ കെ. ഹാനോക്, സിസ്റ്റർ ജോമോൾ ബിജു ജോർജ് എന്നിവർ നേതൃത്വം നൽകിയ മീറ്റിംഗിന് അനേക ദൈവദാസൻമാരും തദ്ദേശിയരായ വിശ്വസികളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading