ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 5 മുതൽ

എറണാകുളം: ഐപിസി എറണാകുളം സെന്റർ കൺവൻഷൻ 2023 ജനുവരി 5 മുതൽ 8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഐപിസി എറണാകുളം സെന്റർ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ്, പോൾ ഗോപാലകൃഷ്ണൻ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും. സോദരി സമാജ സമ്മേളനത്തിൽ സിസ്റ്റർ ഒമേഗ സുനിൽ, വാർഷിക മാസ യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സംയുക്ത ആരാധനയിൽ പാസ്റ്റർ റ്റി.ഡി. ബാബു എന്നിവർ മുഖ്യ സന്ദേശം നൽകും. ‘കൺവെൻഷൻ ക്വയർ’ ഗാനശുശ്രൂഷ നിർവ്വഹിക്കും.

ജനറൽ കൺവീനറായി ഡോ. ജോൺ ജോസഫ്, ജോയിന്റ് കൺവീനർന്മാരായി പാസ്റ്റർമാരായ മാത്യു സാമുവേൽ, ഫിലിപ്പ് ജെ. കല്ലട, കെ.എസ്. സണ്ണി, എ.കെ. രാജൻ, പബ്ലിസിറ്റി കൺവീനേഴ്സായി പാസ്റ്റർമാരായ എബ്രാഹാം കുര്യാക്കോസ്, സിജു കെ തോമസ്, പ്രയർ കൺവീനേഴ്സായി പാസ്റ്റർമാരായ മത്തായി ഹാബേൽ, സോജൻ പി. മാത്യു തുടങ്ങിയവർ കൺവെൻഷന്റെ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like