ഹൃദയാഘാതം: മഞ്ചേഷ് എബ്രഹാം (45) സൗദിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: മുണ്ടക്കയം വേലിക്കകത്ത് ഗ്രേയ്സ് വില്ലയിൽ തങ്കച്ചൻ – മോളി ദമ്പതികളുടെ മൂത്ത മകൻ മഞ്ചേഷ് എബ്രഹാം (45) സൗദിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ജിൻസി തോമസ് (യു.കെ), മക്കൾ: ഹേബ (12), ഹന്ന (9).

നിയമ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് മൃതദ്ദേഹം നാട്ടിലെത്തിച്ച് സംസ്കാരം പിന്നീട് മുണ്ടക്കയം ന്യൂ ഇന്ത്യ ദൈവസഭയുടെ സെമിത്തേരിയിൽ നടക്കും. വേർപാടിന്റെ വേദനയിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like