ബാലസുവിശേഷീകരണ ഹൃസ്വകാല ഓൺലൈൻ കോഴ്സുമായ് ട്രാൻസ്‌ഫോർമേർസ്

തിരുവല്ല: കനത്ത വെല്ലുവിളികൾ നിറഞ്ഞ കോവിഡ്‌ പൂർവ കാലത്തു ബാലസുവിശേഷീകരണത്തിൽ തത്പരരായ എല്ലാവർക്കും കാലോചിത ഓൺലൈൻ പരിശീലന കോഴ്‌സുമായി ട്രാൻസ്‌ഫോമേഴ്‌സ്. 2022 ഡിസംബർ 1 മുതലാണ് ഒരു മാസത്തെ “ചൈൽഡ് ഇവാൻജെലിസം സർട്ടിഫിക്കറ്റ് കോഴ്സ് ” നടത്തപ്പെടുക. ആഴ്ചയിൽ തിങ്കൾ, ചൊവ്വ, വ്യാഴം എന്നീ ദിനങ്ങളിൽ 8:30 -9:30 pm (IST) വരെയാണ് ക്ലാസ്സുകൾ.

പാസ്റ്റേഴ്സ്, സുവിശേഷകർ, സൺ‌ഡേ സ്കൂൾ അധ്യാപകർ, ബൈബിൾ കോളേജ് വിദ്യാർത്ഥികൾ തുടങ്ങി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ള ആർക്കും ഈ സർട്ടിഫിക്കറ്റ് കോഴ്സിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like