പാസ്റ്റർ തോംസൺ കണ്ണൂർ അക്കരെ നാട്ടിൽ

കണ്ണൂർ: അനുഗ്രഹീത വർഷിപ്പ് ലീഡറും,ബീഹാർ മിഷണറിയുംആയ പാസ്റ്റർ തോംസൺ കണ്ണൂർ, വിതിരകുന്നിൽ (42), നിത്യതയിൽ. കഴിഞ്ഞ കുറെ നാളുകളായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 11ൽ പരം വർഷങ്ങളായി ബീഹാറിലെ ഗ്രാമങ്ങളിൽ കർതൃവേലയിൽ ആയിരിക്കുന്ന പ്രിയ കർതൃദാസൻ അനവധി ഹിന്ദി ഗാനങ്ങളുടെ രചയിതാവ് കൂടെയാണ്.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം സ്വഭവനത്തിൽ ആരംഭിച്ചു, ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക്, കണ്ണൂർ ഐ.പി.സി ബെഥേൽ ചർച്ച് ദൈവസഭ സെമിത്തെരിയിൽ നടക്കും.
ഭാര്യ: സിജി തോമസ്
മക്കൾ: ഗിബ്സൺ തോമസ്, ജോയൽ തോമസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like