നാഷണൽ പ്രയർ മൂവ്മെന്റ് 50 ദിന പ്രാർത്ഥന പ്രഥമ സമ്മേളനം റാന്നിയിൽ

റാന്നി: ആഗോള ഉണർവ്വിനായി നാഷണൽ പ്രയർ മുവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ 14 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 9 വരെ (12 മണിക്കൂർ പ്രാർത്ഥന) റാന്നി ന്യൂ ഇന്ത്യ ചർച്ച് ഓഫ് റോഡിൽ തുടക്കം കുറിക്കുന്നു.

‘പ്രെയർ ഫയർ’ എന്ന പേരിൽ ഈ പ്രഥമ സമ്മേളനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) അധ്യക്ഷം വഹിക്കുന്ന മീറ്റിംഗിൽ, പാസ്റ്റർ പി.ജി. മാത്യു (സി.ജി.ഐ മുൻ അസിസ്റ്റന്റ് ഓവർസീയർ) 541 ദിനപ്രാർത്ഥനയുടെ സമർപ്പണശുശ്രൂഷ നിർവ്വഹിക്കുന്നതായിരിക്കും. പാസ്റ്റർ വി.പി ഫിലിപ്പ് (തിരുവനന്തപുരം), സഭാ ലീഡേഴ്സ്, പ്രാർത്ഥനാ മൂവ്മെന്റുകൾക്ക് നേതൃത്വം വഹിക്കുന്നവർ വിവിധ പ്രർത്ഥനാ സെഷനുകൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും.

ഇതിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി പാസ്റ്റർ പ്രിൻസ് തോമസ് ചെയർമാനും, പാസ്റ്റർ സി.വി. ഏബ്രഹാം, ജനറൽ കൺവീനറായും, പാസ്റ്റർ സാംകുട്ടി തോമസ് സെക്രട്ടറിയായും, പാസ്റ്റർ വിജി ജോസഫ് ജോസുകുട്ടിയായും, പാസ്റ്റർ ജേക്കബ് ആന്റണി പബ്ലിസിറ്റി കൺവീനറായും, പാസ്റ്റർ ജി. ജോയിക്കുട്ടി. വയർ കൺവീനറായും, പാസ്റ്റർ ജോൺ മാത്യു മാറാനും, പാസ്റ്റർ ജോസ് ജോർജ് അന്റെ കൺവീനറായും പ്രവർത്തിക്കുന്നു. പാസ്റ്റർ സ്റ്റാൻലി എബ്രഹാം റാന്നി ആരാധനയ്ക്ക് നേതൃത്വം നൽകും.

2022 നവംബർ 14 മുതൽ 2023 ജനുവരി 3 വരെ കേരളത്തിലെ ഓരോ ജില്ലകളിലും ഏഴ് ദിവസം വീതം പ്രാർത്ഥന നടക്കും. പ്രാർത്ഥനാ വിഷയങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും തർജമ ചെയ്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, വിവിധ രാജ്യങ്ങളിലും ഈ പ്രാർത്ഥന നടത്തുന്നതായിരിക്കും. ഒരു ആഗോള ഉണർവ്വിനായി പ്രാർത്ഥിക്കുക. ഈ 50 ദിന പ്രാർത്ഥനയുടെ ജനറൽ കോ- ഓഡിനേറ്ററായി പാസ്റ്റർ കുര്യൻ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.