ഇന്നത്തെ ചിന്ത : ഭോഷത്വം നിരാകരിച്ചാൽ എന്ത് ഗുണം? | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 10:1
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.

യഹോവ ഭയത്തോടെ ജീവിതം നയിക്കുമ്പോൾ അവൻ സന്തോഷവും ആശ്വാസവും ആയിരിക്കും (വാക്യം 1). മാത്രമല്ല അവൻ പട്ടിണിക്കാരനായി മാറുകയില്ല (വാക്യം 3,4). അപ്പോൾ തന്നെ സമൃദ്ധിയുടേയും അഭിവൃദ്ധിയുടെയും പാതയിൽ നടക്കും (വാക്യം 4), സൽപ്പേരിനു ഉടമയായി മാറും (വാക്യം 7), ജീവന്റെ ഉറവയായി മറ്റുള്ളവർക്ക് പ്രയോജനപ്പെടും (വാക്യം 11), അധരത്തെ അടക്കുന്നവനും ദോഷം സംക്രമിപ്പിക്കാത്തവനും ആയിത്തീരും (വാക്യം 19). ജീവിത വിജയത്തിന് ആവശ്യമായ ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകാം.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like