വിധു സോജിന്‍ (45) അയർലണ്ടിൽ നിര്യാതയായി

അയർലൻഡ്: ഡബ്ലിനിലെ മലയാളി നഴ്‌സും കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പില്‍ കുടുംബാംഗവുമായ വിധു സോജിന്‍ (45) നിര്യാതയായി. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്ന വിധു ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്.

നാല് ദിവസം മുമ്പാണ് വിധുവിനെ ജെയിംസ് കൊണോലി ഹോസ്പീസില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ബ്ളാഞ്ചാര്‍ഡ്‌സ് ടൗണിലെ കണ്ണിങ്ഹാം ഫ്യുണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. 10 വയസ്സുകാരിയായ ഹന്നയാണ് മകള്‍. പാമ്പാടി ആനിവേലില്‍ എ എം ജേക്കബിന്റെയും, ലിസമ്മയുടെയും മകളാണ്. ഒന്നര പതിറ്റാണ്ട് മുമ്പാണ് വിധു സോജിന്‍ സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി അയര്‍ലണ്ടില്‍ ജോലിയില്‍ പ്രവേശിച്ചത്.

സംസ്‌കാര ചടങ്ങുകള്‍ അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading