ഇന്നത്തെ ചിന്ത : ജ്ഞാനത്തിന് ലഭിക്കുന്ന പ്രശംസ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 9:8
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും.

അധ്യായം 9ൽ ജ്ഞാനം പ്രശംസിക്കപ്പെടുന്നതായി കാണാം. ജ്ഞാനം ഒരു മഹതിയെപ്പോലെ ഭോഷന്മാരെയും അജ്ഞന്മാരെയും ജ്ഞാനം പ്രാപിക്കാനായി ഇവിടെ ക്ഷണിക്കുന്നുണ്ട്. പരിഹാസിയെ ശാസിക്കുന്നതിനേക്കാൾ ജ്ഞാനിയെ ശാസിക്കുന്നതാണ് ഉത്തമം എന്നും ഇവിടെ പറയുന്നു (വാക്യം 8). അതുകൊണ്ടാണ് ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറഞ്ഞത്, “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു” (മത്തായി 7:6). ജ്ഞാനിയെ ശാസിച്ചാൽ അവൻ വിവേകിയാകും. പ്രിയരേ, ജ്ഞാനമുള്ളവരാകാം വിവേകത്തോടെ ജീവിക്കാൻ കർത്താവ് നമ്മെ സഹായിക്കട്ടെ.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.