ഇന്നത്തെ ചിന്ത : ദൈവം വെറുക്കുന്നു? | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 6:16
ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്നു അറെപ്പാകുന്നു:

ദൈവത്തിനു അറപ്പുള്ള
6 കാര്യങ്ങളും
വെറുപ്പുള്ള 7 കാര്യങ്ങളുമുണ്ടെന്നു ശലോമോൻ വ്യക്തമാക്കുന്നു. അവ കാവ്യരൂപത്തിലും ആലങ്കാരിക രൂപത്തിലുമാണ് പറഞ്ഞിരിക്കുന്നത്. അത് എന്തെന്ന് നോക്കാം. 6:17- ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
6:18- ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും
6:19- ഭോഷ്കു പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നേ. തുടർന്ന് പറയുന്നത് അപ്പനെയും അമ്മയെയും അനുസരിച്ചു വഴികളിൽ നടക്കുക എന്നതാണ്. അത് ചെയ്‌താൽ 6:22 പോലെ സംഭവിക്കും. “നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും”.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.