ഇന്നത്തെ ചിന്ത : വകതിരിവ് | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ5:1,2
മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.

ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് വകതിരിവ്. സദൃശ്യവാക്യങ്ങൾ 2:11 പറയുന്നു, “വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും”. നന്മ തിന്മകളെക്കുറിച്ചും ജീവനെയും മരണത്തെക്കുറിച്ചും എല്ലാം വകതിരിച്ചറിയാൻ ഒരു ഭക്തനു കഴിയേണം. എങ്ങനെയും ജീവിക്കാൻ പ്രമാണമില്ല. സദൃശ്യ. 22:17 പറയുന്നു, “ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക”. പ്രിയരേ,ജ്ഞാനപൂർണ്ണരാകുക, ദൈവഹിതത്തിനായി പ്രാർത്ഥിക്കുക, അവിടുന്ന് ജ്ഞാനം നൽകും നിശ്ചയം.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like