ഷൈനി ജോര്‍ജ്ജ് (52) ഓസ്‌ട്രേലിയയിൽ നിര്യാതയായി

മെല്‍ബണ്‍: മെല്‍ബണ്‍ സൗത്ത് ഈസ്റ്റില്‍ ലിന്‍ഡ് ഹേസ്റ്റില്‍ താമസിക്കുന്ന മൂവാറ്റുപുഴ വാഴക്കുളം ആവോലി നെല്ലിക്കുന്നേല്‍ ജോര്‍ജിന്റെ ഭാര്യയും, അങ്കമാലി നെടുവന്നൂര്‍ കരുമത്തിയില്‍ പരേതരായ പൈലി – ത്രേസ്യാമ്മ പൈലി ദമ്പതികളുടെ മകളുമായ ശ്രീമതി ഷൈനി ജോര്‍ജ്ജ് (52) ഒക്ടോബർ 28 വെള്ളിയാഴ്ച്ച രാവിലെ മെൽബണിൽ നിര്യാതയായി.

കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സറിന് ചികിത്സയിലായിരുന്നു. പതിനാലു വര്‍ഷം മുന്‍പ് യു.കെയില്‍ നിന്നും ഓസ്‌ട്രേലിയായ്ക്ക് കുടിയേറിയതായിരുന്നു ഇവരുടെ കുടുംബം. മാല്‍വണ്‍ കബ്രീനി ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു ഷൈനി ജോര്‍ജ്.

മക്കള്‍ : ഷെറിന്‍ ജോര്‍ജ്, ജെറിന്‍ ജോര്‍ജ്. സഹോദരങ്ങൾ : ജോയി കരുമത്തി, പാപ്പച്ചന്‍ കരുമത്തി, ബേബി കരുമത്തി, ജോണി കരുമത്തി (എല്ലാവരും യു.എസ്എ.)

post watermark60x60

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like