ഇന്നത്തെ ചിന്ത : പ്രതീക്ഷയുടെ നോട്ടം |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 123:2
ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

നോട്ടം തെറ്റിയാൽ സകലതും തെറ്റും. എന്നാൽ ദൈവമുഖത്തേക്കുള്ള പ്രതീക്ഷയുടെ നോട്ടം അസ്ഥാനത്താകില്ല. അടിമകളായ ദാസീദാസന്മാർ പ്രതീക്ഷയോടെ തങ്ങളുടെ യജമാനന്മാരിലേക്ക് കരുണക്കായ് നോക്കുന്നത് ഇവിടെ കാണാം. ഇതു അവരുടെ അനുസരണവും വിധേയത്വവും സന്നദ്ധതയും കാണിക്കുന്നു. ഇതുപോലെ ദൈവത്തോടുള്ള നമ്മുടെ മനോഭാവങ്ങൾ കൃത്യതയുള്ളതാകട്ടെ. സാധുക്കളുടെ പ്രത്യാശയ്ക്ക് ഭംഗം വരുത്താത്തവനിലേക്ക് (സങ്കീ. 9:18) പ്രതീക്ഷയോടെ നോക്കാം. അവിടുന്ന് നമ്മെ കൈവിടില്ല.

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like