സുമ ജോസഫ് (61) അക്കരെ നാട്ടിൽ


ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നോർത്തിന്ത്യ മിഷൻ കൺവീനറായ ആലപ്പുഴ തൊണ്ടൻകുളങ്ങര വാർഡിൽ മുല്ലശേരിൽ വീട്ടിൽ പാസ്റ്റർ ജോർജ്ജ് ജോസഫിന്റെ (റെജി, ആലപ്പുഴ) സഹധർമ്മിണി സിസ്റ്റർ സുമാ ജോസഫ് (61) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ആലപ്പുഴ ടൗൺ എജി ചർച്ച് സെമിത്തേരിയിൽ.
കർത്തൃദാസി ഉത്തരേന്ത്യൻ മിഷൻ പ്രവർത്തനങ്ങൾക്കായി മികവാർന്ന സംഭാവനകൾ നല്കിയിട്ടുണ്ട്. ദോഹ ബഥേൽ എ.ജി. സഭാംഗങ്ങളായി പ്രവർത്തിച്ചു വരവെ സുവിശേഷ പ്രവർത്തനങ്ങൾക്കു പ്രത്യേകിച്ചു ഉത്തര ഭാരത മിഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ കുടുംബമായി മുന്നിട്ടിറങ്ങുകയായിരുന്നു.
മക്കൾ: പാസ്റ്റർ ഏബെൽ ജോസഫ് (ദോഹ ) , ഡോക്ടർ ഫെബി മിറിയം ജോസഫ് (യുകെ )

-ADVERTISEMENT-

-ADVERTISEMENT-

You might also like