ക്രൈസ്റ്റ് സോൾജിയസിന്റെയും സൺഡേ സ്കൂൾ അസ്സോസേഷന്റെയും നാഷണൽ ക്യാമ്പും താലന്തുപരിശോധന

പത്തനാപുരം : ബേഥേൽ ഗോസ്പൽ അസംബ്ലി യുവജന സംഘടനയായ ക്രൈസ്റ്റ് സോൾജിയേഴ്സിന്റെയും സൺഡേ സ്കൂൾ അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ നാഷണൽ ക്യാമ്പും താലന്തുപരിശോധനയും ഒക്ടോബർ 4, 5 തീയതികളിൽ പത്തനാപുരം ബേഥൽ കൺവൻഷൻ സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ ഷീലു പൊയ്കയിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ റവ. M.O അനിയൻ (BGA ജനറൽ സെക്രട്ടറി) ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്രിസ്തു കേന്ദ്രീകൃത ജീവിതവും വ്യക്തിസ്വാതന്ത്രവും എന്ന ചിന്താവിഷയത്തെ അസ്പ്ദമാക്കി വിവിധ ക്ലാസുകൾ അനീഷ് ചെങ്ങന്നൂർ, സന്തോഷ് മണിയങ്ങാട് എന്നിവർ നയിക്കും. സമാപന യോഗത്തിൽ പാസ്റ്റർ സി കെ മാത്യൂ (BGA ജനറൽ പ്രസിഡൻ്റ്) പ്രധാന സന്ദേശം നൽകും. പാസ്റ്റർമാരായ ബിജു മാത്യു, ജിബിൻ ജോർജ്, രാജീവ് ജോർജ് , രജീഷ് തിരുവല്ല, സിബി ജോൺ, ബെയ്സൽ മോഹൻ എന്നിവർ നേ തൃത്വം നൽകും. കേരളത്തിൻ്റെ അകത്തും പുറത്തും നിന്നു ഏകദേശം 500ൽ പരം അംഗങ്ങൾ പ്രീ രജിസ്ട്രേഷൻ മുഖേന ഈ ക്യാമ്പിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like