ഐ.പി.സി യു.എ.ഇ റീജിയൻ സൺഡേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ഷാർജ: ഐ.പി.സി യു.എ.ഇ റീജിയൻ സൺഡേസ്കൂൾ അസോസിയേഷന്റെ തിരഞ്ഞെടുപ്പ് 2022സെപ്റ്റംബർ 26 നു വർഷിപ്പ് സെന്റർ ഷാർജയിൽ വച്ച് യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.എം സാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി
ഡയറക്ടറായി പാസ്റ്റർ ദിലു ജോൺ, അസ്സോസിയേറ്റ് ഡയറക്ടറായി പാസ്റ്റർ സതീഷ് മാത്യു, സെക്രട്ടറിയായി പാസ്റ്റർ അഭയ് ഫിലിപ്പ് , ജോ. സെക്രട്ടറിയായി സിസ്റ്റർ റോസമ്മ ചാക്കോ, ട്രഷററായി ബ്ര. മനോജ് എബ്രഹാം, ജോ. ട്രഷററായി ബ്ര.സൈമൺ വർഗീസ്, ഓഡിറ്റർ: ബ്ര. ബിനുരാജ് കണികായിൽ, ടാലന്റ് ടെസ്റ്റ് കൺവീനർ സിസ്റ്റർ. മിനി തോംസൺ, റീജിയൻ പ്രതിനിധിയായി ബ്ര. ലിനോ മാത്യു ,അബുദാബി ഏരിയ പ്രതിനിധി ആയി ബ്ര. അജു എബ്രാഹാം എന്നിവരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പ്രക്രീയകൾക്കു ഐ.പി.സി യു.എ. ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ നേതൃത്വം നൽകി
ഐ. പി.സി യു.എ. ഇ റീജയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സൈമൺ ചാക്കോ ആശംസകൾ അറിയിക്കുകയും ചെയ്തു .

-ADVERTISEMENT-

-ADVERTISEMENT-

You might also like