സന്ദർശക വിസ: നിബന്ധനകൾ കർശനമാക്കി ബഹ്​റൈൻ എയർപോർട്ട്​

സന്ദർശക വിസയിൽ വന്ന്​ വിമാനത്താവളത്തിൽനിന്ന്​ തിരിച്ചുപോകേണ്ടി വരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ബഹ്​റൈൻ എയർപോർട്ട്​ കമ്പനി നിബന്ധനകൾ കർശനമാക്കി. ഇതി​െൻറ അടിസ്​ഥാനത്തിൽ, യാത്രക്കാർ പാലിക്കേണ്ട മാനദണ്​ഡ​ങ്ങൾ എന്തൊക്കെയെന്ന്​ വ്യക്​തമാക്കി ഗൾഫ്​ എയർ കഴിഞ്ഞദിവസം ട്രാവൽ ഏജൻറുമാർക്ക്​ സർക്കുലർ അയച്ചു.നിബന്ധനകൾ പാലിക്കാതെ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നൂറിലധികം യാത്രക്കാരെ തിങ്കളാഴ്​ച വിമാനത്താവളത്തിൽ നിന്ന്​ തിരിച്ചയച്ചിരുന്നു. സമീപകാലത്ത്​ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ്​ നിബന്ധന കർശനമാക്കിയത്​.​ബഹ്​റൈനിൽ ഉപ​യോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ്​ കാർഡ്​ അല്ലെങ്കിൽ താമസിക്കുന്ന ഓ​രോ ദിവസത്തിനും 50 ദിനാർ വീതം കൈവശമുണ്ടാകണമെന്നതാണ്​ പ്രധാന നിബന്ധന. ഇതിന്​ പുറമേ, ഹോട്ടൽ ബുക്കിങ്​ അല്ലെ-ങ്കിൽ ബഹ്​റൈനിലെ സ്​പോൺസറുടെ താമസ സ്​ഥലത്തി​​െൻറ രേഖ (ഇലക്​ട്രിസിറ്റി ബിൽ, വാടകക്കരാർ) കവറിങ്​ ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം വേണം. റി​ട്ടേൺ ടിക്കറ്റാണ്​ സന്ദർശക വിസക്കാർ നിർബന്ധമായും പാലിക്കേണ്ട മറ്റൊരു നിബന്ധന. ഗൾഫ്​ എയറി​​​േൻറതല്ല റി​ട്ടേൺ ടിക്കറ്റെങ്കിൽ ബഹ്​റൈനിലെ എമിഗ്രേഷൻ പരിശോധനാ സമയത്ത്​ സാധുവായ ടിക്കറ്റ്​ നമ്പർ ഉണ്ടാകണം.

-Advertisement-

You might also like
Comments
Loading...