ഫാ. എ.പി. ജേക്കബ് (73) അന്തരിച്ചു

KE NEWS DESK

ആരക്കുന്നം (എറണാകുളം): യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികനും ആരക്കുന്നം സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി വലിയപള്ളി ഇടവക അംഗവും ദീർഘകാലം വികാരിയുമായിരുന്ന ചിറ്റേത്ത് ഫാ. എ.പി. ജേക്കബ് (73) അന്തരിച്ചു. ആരക്കുന്നം, വട്ടപ്പാറ, വടയാപ്പറമ്പ്, ചെറായി, അയ്യമ്പിള്ളി, അമ്പലമുകൾ, വടകര എന്നീ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ലീല, തിരുവാണിയൂർ മൂഞ്ഞക്കുഴിയിൽ കുടുംബാംഗമാണ്.
മകൻ: ബേസിൽ ജേക്കബ്.
സംസ്കാര ശുശ്രൂഷകൾ നാളെ (29 തിങ്കൾ) രാവിലെ ഒമ്പതിന് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കും പൊതു ദർശനത്തിനു ശേഷം ആരക്കുന്നം വലിയപള്ളിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like