പാസ്റ്റർ വി. എ. തമ്പിയുടെ സംസ്കാരം നാളെ

KE NEWS DESK

ചിങ്ങവനം : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് മൂലംകുളം ബെഥേസ്ദായിൽ പാസ്റ്റർ വി. എ. തമ്പിയുടെ സംസ്കാരം നാളെ 23 (ചൊവ്വ) ചിങ്ങവനം ബെഥെസ്ദാ നഗറിൽ നടക്കും. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ. ഭൗതീക ശരീരം നാളെ 23നു രാവിലെ 8 മുതൽ സഭാ ആസ്ഥാനമായ ചിങ്ങവനം ബെഥെസ്ദാ നഗറിൽ പൊതുദർശനത്തിനു വയ്ക്കും.

post watermark60x60

സംസ്കാരം വൈകുന്നേരം 4നു സഭാ ആസ്ഥാനത്ത്. കുറിച്ചി നീലംപേരൂർ വേണാട്ട് എബ്രഹാമിന്റെയും ചിന്നമ്മയുടെയും മകനായി 1941ൽ ജനിച്ച പാസ്റ്റർ വി. എ. തമ്പി, 1976ലാണ് ന്യൂ ഇന്ത്യാ ദൈവസഭ ചങ്ങനാശ്ശേരി കേന്ദ്രമായി തുടക്കം കുറിച്ചത്. പിന്നീട് സഭാകേന്ദ്രം ചിങ്ങവനത്തേക്ക് മാറ്റി. ഇന്ത്യയിൽ നാലായിരത്തി എഴുന്നൂറിലധികം ലോക്കൽ സഭകളും ഒട്ടേറെ വിദ്യാഭ്യാസ, ആതുരസേവന സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി ഇതു വളർന്നു. ന്യൂ ഇന്ത്യാ ദൈവസഭയ്ക്ക് 6 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഗ്വാളിയോറിൽ ബെഥെസ്ദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് എൻജിനീയറിംഗ് കോളജുമുണ്ട്. 12 അനാഥശാലകളും സഭയുടെ കീഴിൽ പ്രവർത്തിക്കുന്നു. മികച്ച പ്രഭാഷകനും സുവിശേഷകനുമായ അദ്ദേഹം വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ മറിയാമ്മ തമ്പി പ്രഭാഷകയും ടിവി അവതാരകയുമാണ്.
മക്കൾ: ബിജു തമ്പി (ന്യൂ ഇന്ത്യാ ദൈവസഭ വൈസ് പ്രസിഡന്റ്), ബിനി, ബീന, ബിനു തമ്പി (മിഷൻ ഡയറക്ടർ, ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, കൊൽക്കത്ത). മരുമക്കൾ: സെക്കു ബിജു, ഷിബു സഖറിയ, മാർട്ടിൻ ഫിലിപ്പ്, ഡീന ബിനു.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുരയുടെ Youtube /Facebook പേജുകളിൽ ഉണ്ടായിരിക്കുന്നതാണ്. ലിങ്ക്: https://youtu.be/W6WxpAuuYB8.

-ADVERTISEMENT-

-ADVERTISEMENT-

You might also like