ഐ.പി.സി ഛത്തീസ്ഗഡ് സ്റ്റേറ്റിന് പുതിയ നേതൃത്വം

ഛത്തീസ്ഗഡ്: രാഷ്ട്രീയ തീവ്രവാദത്തിന്റെ വിപ്ലവ ഭൂമിയായ ഛത്തീസ്ഗഡിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ അനുസ്യൂതം വളർച്ചയുടെ പാതയിലാണ്. കോവിഡ് നിമിത്തം നിലച്ചു പോയ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ പുനരുദ്ധരിക്കുന്ന പ്രക്രീയയിലാണ് ഈ സ്റ്റേറ്റിലുള്ള ശുശ്രൂഷകർ.

post watermark60x60

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പ്രവർത്തനങ്ങൾ വേരോടെ നുള്ളിക്കളയുവാൻ നീക്കങ്ങൾ nads പരിശ്രമിച്ചെങ്കിലും യജമാനന്റെ വേലയിൽ വിശ്വസ്തരായ പ്രേഷിത പ്രവർത്തകരുടെ കഠിനാധ്വാനവും സമർപ്പണ മനോഭാവവും ഈ സ്റ്റേറ്റിൽ നിരവധി പ്രവർത്തനങ്ങളുണ്ടാകുവാൻ മുഖാന്തിരമായി.

33 ജില്ലകളുള്ള ഛത്തീസ്ഗഡ് സ്റ്റേറ്റിൽ 281 ശുശ്രൂഷകർ അത്യുൽസാഹത്തോടെ പ്രവർത്തിച്ചതിന്റെ ഫലമായി 346 ഫീൽഡുകളും 129 അംഗീകരിക്കപ്പെട്ട സഭകളും സ്ഥാപിതമായി.

Download Our Android App | iOS App

ഇക്കഴിഞ്ഞ 19 നു നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ഛത്തീസ്ഗഡ് ഐ പി സി യ്ക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു നല്കി. രക്ഷാധികാരിയായി പാസ്റ്റർ പി. ഐ എബ്രഹാം, പ്രസിഡണ്ട് പാസ്റ്റർ ജിജി പി പോൾ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോർജ്ജ് കുറമൂട്ടിൽ, സെക്രട്ടറി പാസ്റ്റർ ജോസ്മോൻ എസ്, ജോയിൻറ് സെക്രട്ടറി ബ്രദർ അലക്സ് തോമസ്, ട്രെഷറർ ബ്രദർ രാജൻ ശമുവേൽ, എന്നിവരെ തെരെഞ്ഞെടുത്തു.

ഐ പി സി ഛത്തീസ്ഗഡ് സ്റ്റേറ്റ് ഒരു അവലോകനം

2000 നവംബർ 1-നു രൂപീകൃതമായ ഈ സംസ്ഥാനം ഇൻഡ്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. 33 ജില്ലകളും 20619 വില്ലേജുകളും ഉണ്ട്. ഏകദേശം 3 കോടി ജനങ്ങൾ പറക്കുന്ന ഈ സംസ്ഥാനത്ത് 618328 ക്രിസ്ത്യാനികൾ ആണ് ഉള്ളത്. ഇന്നും സുവിശേഷം കേൾക്കാത്ത ആയിര കണക്കിന് ഗ്രാമങ്ങൾ ഛത്തീസ്ഗഡിൽ ഉണ്ട്.

സുവിശേഷ പ്രവർത്തനങ്ങൾക്ക് വളരെ എതിർപ്പും പീഡനവും ഉള്ള ഈ സംസ്ഥാനത്ത് വളരെ ശക്തമായ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. മുന്നൂറോളം ദൈവദാസന്മാരും 350-ൽ പരം സഭകളും ഉളള ഈ സ്റ്റേറ്റ് ഇന്ത്യൻ പെന്തകോസ്തു ദൈവസഭയ്ക്ക് അഭിമാനമാണ്.

ഇന്ത്യൻ പെന്തകോസ്തു ദൈവസഭ ഛത്തീസ്ഗഡ് സ്റ്റേറ്റിന് ആസ്ഥാനമായി രണ്ടര ഏക്കർ ഭൂമി സ്വന്തമായി ഉണ്ട്. 33 ജില്ലകളില് 31 ളും പ്രവർത്തനങ്ങൾ ഉണ്ട്. എന്നാൽ എല്ലാ 33 ജില്ലകളിലും ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുവാനും അവിടെ നിന്നും താലൂക്കുകളിലേക്കും താലൂക്കുകളിൽ നിന്നും ഗ്രാമങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പാനും ആഗ്രഹിക്കുന്നു.

ഛത്തീസ്ഗഡ് സംസ്ഥാനത്തെ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഈ പ്രവർത്തനങ്ങളെ ആറു സെൻററുകൾ ആയും രണ്ട് ഏരിയകളായും തിരിച്ചിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like