സി.ഇ.എം തൃശ്ശൂർ റീജിയൻ ആസാദി കാ അമൃത് മഹോത്സവ്

തൃശൂർ :ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം)തൃശ്ശൂർ റീജിയൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75-മത്
സ്വാതന്ത്ര്യദിനഘോഷം സംഘടിപ്പിച്ചു.
സി.ഇ.എം റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ അഭിലാഷ് കെ.കെ
അധ്യക്ഷത വഹിച്ചു.
സി.ഇ.എം അസ്സോ.സെക്രട്ടറി ലിയോ രാജൻ സ്വാഗതം ആശംസിച്ചു.
തൃശ്ശൂർ റീജിയൻ പാസ്റ്റർ. കെ.ജെ ഫിലിപ്പ് ദേശീയ പതാക ഉയർത്തുകയും പാലക്കാട്‌ റീജിയൻ പാസ്റ്റർ റോയ് ചെറിയാൻ ഇന്ത്യയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു ബൈക്ക് റാലിയും പരസ്യയോഗവും ആരംഭിച്ചു.വെസ്റ്റ് സെന്റർ മിനിസ്റ്റർ
പാസ്റ്റർ ഷാജു കെ.വി യാത്ര മംഗളങ്ങൾ നേർന്നു.
ഇവാഞ്ചലിസം ബോർഡ്‌ ചെയർമാൻ പാസ്റ്റർ ബിജു ജോസഫ് സന്ദേശയാത്രക്കും പരസ്യയോഗത്തിനും നേതൃത്വം നൽകി. അഞ്ചേരി, നടത്തറ, കാളത്തോട്, പുളിപ്പറമ്പ്, നെല്ലങ്കര, ചിറക്കേകൊട്, പട്ടിക്കാട്, മുടിക്കോട്, മണ്ണുത്തി തുടങ്ങി തൃശ്ശൂരിന്റെ വിവിധ അർബൻ പ്രദേശങ്ങളിൽ പരസ്യയോഗം നടന്നു.
ചിറക്കേക്കൊടിൽ എത്തിയ സി.ഇ.എം മെമ്പേഴ്സിനെ മണ്ണുത്തി ശാരോൻ സഭയിലെ ബാബു.കെ.ഒ സ്നേഹവിരുന്നു നൽകി ആദരിച്ചു. പാസ്റ്റർ അജി അപ്പലോസ്, ജോമോൻ ചാക്കോ,ജോൺ പി.കെ, ജൈയ്ക്കോ,
കേനെസ്, സിസ്റ്റർ. ജെസ്സിക്ക,പാസ്റ്റർ ബിജു എ.ഡി, പാസ്റ്റർ പി.ജെ.ജോസഫ്,പാസ്റ്റർരാധാകൃഷ്ണൻ, പാസ്റ്റർ മനോജ്‌.
മാത്യു ബി ജോസഫ് ബിജോസെൻ, ബിജു. ജോസ് വർഗീസ്,ജെന്നി വിറ്റ്സൺ, ബോവസ് ജോൺസൻ,നവനീത്,
ബ്ലെസ്സൺ,സൈമൺ,
ഹാബേൽ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like