അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട്: ഉപവാസ പ്രാർത്ഥന ജൂലൈ 25 മുതൽ

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ മൂന്ന് മേഖലകളിലായി നടക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ജൂലൈ 25 മുതൽ ആഗസ്റ്റ് 14 വരെ. ദക്ഷിണ മേഖലയിൽ ജൂലൈ 25 മുതൽ ജൂലൈ 30 വരെ നെടുമങ്ങാട് അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ സഭയിലും ഉത്തരമേഖലയിൽ ആഗസ്റ്റ് 1 മുതൽ 6 വരെ തൊടുപുഴ റൈഫിൾ ഷൂട്ടിംഗ് ക്ലബ്ബിലും മധ്യമേഖലയിൽ ആഗസ്റ്റ് 8 മുതൽ 14 വരെ കുമ്പനാട് ഐ സി പി ഫ് ക്യാമ്പ് സെന്ററിൽ വെച്ചും നടക്കും. സഭയിൽ പരിശുദ്ധാന്മാവിന്റെ ഒരു വലിയ ഉണർവ് എന്നതാണ് ഈ പ്രാർത്ഥനയുടെ ലക്ഷ്യം. അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കമ്മിറ്റി ഉപവാസ പ്രാർത്ഥനക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like