കുമ്പനാട് സെന്റർ പി.വൈ.പി.എ; 2022 – 25 വർഷത്തെ ഭരണസമിതി അധികാരമേറ്റു

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ഏറ്റവും വലിയ സെന്ററായ കുമ്പനാട് സെന്റർ പി.വൈ.പി.എയുടെ 2022 – 25 വർഷത്തെ ഭരണസമിതിയെ ജൂലൈ പതിനേഴാം തീയതി കുമ്പനാട് സെന്റർ ഓഫീസ് കോംപ്ലക്സിൽ പാസ്റ്റർ ബ്ലെസ്സൺ കുഴിക്കാലയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു. കുമ്പനാട് സെന്റർ സെക്രട്ടറി പാസ്റ്റർ റെജിമോൻ ജേക്കബ് റിട്ടേർണിംഗ് ഓഫീസർ ആയിരുന്നു. ബ്രദർ ജസ്റ്റിൻ നെടുവേലിൽ പ്രസിഡന്റായും ഇവാഞ്ചെലിസ്റ് കാലേബ് ജീ ജോർജ് സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ടു.ജനറൽ ബോഡിയിൽ നിയുക്ത പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ ഒപ്പിട്ടു 2022 – 25 വർഷത്തെ കുമ്പനാട് സെന്റർ പി.വൈ.പി.എ. ഭരണസമിതി നിലവിൽ വന്നു.

post watermark60x60

ഒരുമയോടെ ദൈവാരാജ്യത്തിനായി ഒരുപറ്റം യുവജങ്ങനാളെ ക്രിസ്തീയ മൂല്യം ഉള്ളവരായി സെന്റർ പി.വൈ.പി.എയിലൂടെ വളർത്തി എടുക്കുക എന്നതാവും അടുത്ത മൂന്നു വർഷത്തെ ലക്ഷ്യം എന്ന് സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പറഞ്ഞു.

മറ്റ് കമ്മിറ്റീ അംഗങ്ങൾ : ഇവാ: സുമിത്ത് ജേക്കബ്, ജിനോയ് ജോൺ (വൈസ് പ്രസിഡന്റുമാർ), ഇവാ: ബ്ലെസ്സൺ തോമസ്, റിച്ചി മാമൻ മാത്യു (ജോയിന്റ് സെക്രെട്ടറിമാർ), ജിനു രാജൻ (ട്രെഷറർ), ആൽബർട്ട് സുരേഷ് (പബ്ലിസിറ്റി കൺവീനർ), ജെമി ജെ. മാത്യു (താലന്ത് കൺവീനർ), ഇവാ: അനോ വര്ഗീസ്‌, വെസ്ലി സാമുവേൽ, ജസ്റ്റിൻ കെ. ജോൺസൻ, ജോയൽ വര്ഗീസ്‌ മത്തായി, സോനു പി. മോനച്ചൻ (കമ്മിറ്റി അംഗങ്ങൾ).

-ADVERTISEMENT-

-ADVERTISEMENT-

You might also like