ഏ. ജി. മൂവാറ്റുപുഴ സെക്ഷന് പുതിയ നേതൃത്വം

മൂവാറ്റുപുഴ: അസംബ്ളീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ തിരഞ്ഞെടുപ്പ് ഇന്ന് (9-07-2022, ശനിയാഴ്ച) വാഴക്കുളം എ.ജി ചർച്ചിൽ വെച്ചു നടന്നു. പാസ്റ്റർ ജെ. ജോസഫ് സെക്ഷൻ പ്രെസ്ബിറ്റർ ആയി നോമിനേഷനിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പാമ്പാക്കുടെ ശാലേം ഏജി സഭയുടെ ശുഷ്രൂഷകൻ ആണ്. സെക്രട്ടറി ആയി പാസ്റ്റർ റോയി ടി.സി യും, ട്രഷറർ ആയി പാസ്റ്റർ പി. ജെ ജോസഫും കമ്മറ്റി അംഗങ്ങൾ ആയി ബ്രദർ ഷാജി സി. എൻ, ബ്രദർ സണ്ണി എം. സി എന്നിവരെയും തിരഞ്ഞെടുത്തു. അസംബ്ളീസ് ഓഫ് ഗോഡ് ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like