ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ ടീമിന് പുതിയ നേതൃത്വം

ജിനു വർഗ്ഗീസ് , പീറ്റർ ജോയ് എന്നിവർ ശ്രദ്ധ ഡയറക്ടർമാരായി നിയമിതരായി

തിരുവല്ല : ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രദ്ധക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. 16 ചാപ്റ്ററുകളും ഇരുപതോളം യൂണിറ്റുകളുമായി മുന്നേറുന്ന ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു.

post watermark60x60

സാമൂഹിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പുരോഗതിക്കും ആണ് ശ്രദ്ധ ഈ വർഷം ലക്ഷ്യമിടുന്നത്. ഈ മേഖയിൽ അർഹരായവർക്ക് സഹായങ്ങൾ എത്തിക്കാൻ വേണ്ട വിവിധ പദ്ധതികൾ ശ്രദ്ധ തയാറാക്കിയിട്ടുണ്ട്.
ജനറൽ വൈസ് പ്രസിഡന്റ്‌ പ്രൊജക്ടസ് : പാസ്റ്റർ ബ്ലെസ്സൺ ചെറിയനാട്,
ജനറൽ ജോയിന്റ് സെക്രട്ടറി : ഇവാ. ഡാർവിൻ എം വിൽസൺ, ചാരിറ്റി ആൻഡ് വോളന്റീർ സർവീസ്ന്റെ മാനേജിങ് ഡയറക്ടർ ആയി ജനറൽ കൗൺസിൽ അംഗം ജിനു വർഗ്ഗീസ്, അസ്സോസിയേറ്റ് ഡയറക്ടർസ് ആയി ജിൻസ് ജോയ്‌ (UAE), ടോണി ഫിലിപ്പ് (ഓസ്ട്രേലിയ ), എന്നിവരും സോഷ്യൽ വർക്ക്‌ ആൻഡ് എഡ്യൂക്കേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി ഡോ. പീറ്റർ ജോയും അസ്സോസിയേറ്റ് ഡയറക്ടർസ് ആയി അഡ്വ. സുകു തോമസ് (ഡൽഹി ),ഇവാ. തങ്കച്ചൻ ജോൺ (ഗുജറാത്ത്‌ ) തുടങ്ങിയവരും ജനറൽ കോർഡിനേഷന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി പാസ്റ്റർ ജിക്സൺ ജെയിംസും (മുംബൈ) എന്നിവരും നിയമിതരായി. ശ്രദ്ധയുടെ പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-ADVERTISEMENT-

You might also like