മിഷണറീസ് ഓഫ് ചാരിറ്റിക്കു നിക്കരാഗ്വയിൽ വിലക്ക്
ന്യൂയോർക്ക്: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം രാജ്യത്ത് അവസാനിപ്പിക്കാൻ നിക്കരാഗ്വേൻ സർക്കാർ ഉത്തരവിട്ടു. ഇതിനൊപ്പം 100 സന്നദ്ധ സംഘടനകളുടെയും പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനം നടത്തിയെന്നാണ് ഈ സംഘടനകൾക്കെതിരെയുള്ള ആക്ഷേപം.
സാൻഡിനിസ്റ്റ പാർലമെന്റംഗം ഫിലിബെർട്ടോ റോഡ്രിഗസിന്റെ ആവശ്യപ്രകാരമാണു സംഘടനകൾക്കെതിരേ ഡാനിയേൽ ഓർട്ടേഗ സർക്കാർ നടപടിയെടുത്തത്.
ഡാനിയേൽ ഓർട്ടേഗ ആദ്യമായി പ്രസിഡന്റായ1985-90 കാലത്ത് (1988ൽ) മദർ തെരേസ നിക്കരാഗ്വേയിൽ നടത്തിയ സന്ദർശനത്തെത്തുടർന്നാണ് രാജ്യത്തു മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം ആരംഭിച്ചത്. രാജ്യത്തെ ദരിദ്രർ, അനാഥർ, തെരുവുകുട്ടികൾ എന്നി വർക്ക് സ്തുത്യർഹ സേവനമാണു മിഷണറീസ് ഓഫ് ചാരിറ്റി നടത്തി വരുന്നത്.




- Advertisement -