യു.പി.എഫ് – യു.എ.ഇ ആഭിമുഖ്യത്തിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14-ന് ഷാർജയിൽ

സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി.എഫ് – യു.എ.ഇ ആഭിമുഖ്യത്തിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജയിൽ വാർഷിപ് സെന്ററിൽ നടക്കും.

സ്കൂൾ കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ, ഗൈഡുകകൾ, മറ്റു വിവിധ കോഴ്‌സുകളുടെ ഉപയോഗിച്ച പുസ്തകങ്ങൾ ഈ മേളയിൽ കൂടി സൗജന്യമായി കൈമാറാം. ഡിസി ബുക്സിന്റെ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ വിലക്കിഴിവിൽ വില്പനയും നടക്കും. പാരന്റിംഗ് എന്ന വിഷയത്തിൽ ചർച്ചകൾ, വിവിധ മേഖലകളിലെ വിദഗ്ധർ നടത്തുന്ന കരിയർ ബോധവത്കരണം, സിപിആർ മെഡിക്കൽ പരിശീലനം, പെയിന്റിംഗ് മത്സരം തുടങ്ങിയവ മേളയോടനുബന്ധിച്ചു നടക്കുന്നതായിരിക്കും.

യു.എ.ഇ -യിലെ പെന്തകൊസ്തുസഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ് -ൽ എഴുപതിൽ പരം സഭകൾ നിലവിലുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ബ്രദർ ഫിന്നി രാജു, 0502187202.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading