ചെറു ചിന്ത: ഞാൻ നിന്നെ ഒരു നാളും അനാഥരായി വിടുകയില്ല | സ്നേഹ അഗസ്റ്റിൻ

ഒരു ദൈവ പൈതലിൻ്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒന്നാണ് ഞാൻ അനാഥനാണ് എൻ്റെ നൊമ്പരങ്ങൾ കാണാൻ ആരുമില്ലല്ലേ എന്ന ചിന്ത. എന്നാൻ നമ്മുടെ വിശ്വാസ ജീവിതത്തെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ജീവിതത്തിൽ പല സമയങ്ങളിലും നമ്മൾ ഒറ്റപ്പെട്ടവരാണെന്ന് തോന്നിപ്പോകുന്ന പ്രയാസങ്ങൾ, നിരാശകൾ, മനുഷ്യരുടെ അവഗണന, ഇവ നമ്മെ അനാഥരാക്കി വിടുന്ന പോലെ തോന്നിക്കും.

News Middle Advt Banner

അതുപോലെ ചില വഴിത്തിരിവുകൾ നമ്മെ ഭയപ്പെടുതാറുണ്ട്. എല്ലാവരും നമ്മെ വിട്ടുപോയെന്നൊരു തോന്നൽ ഉണ്ടാകും. ഹൃദയം നിറയെ ചോദ്യങ്ങളും, മനസ്സിൽ അനിശ്ചിതത്വവും നിറയും. അപ്പോഴാണ് കർത്താവിന്റെ ഈ വചനം നമ്മുടെ ഉള്ളിൽ പ്രകാശിക്കേണ്ടത്.

യേശു നമ്മോട് പറയുന്നു “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.” (യോഹ : 14:18)

നമ്മൾ കരയുമ്പോൾ യേശു കാണുന്നു. നമ്മൾ ഭയപ്പെടുമ്പോൾ യേശു അടുത്ത് നിൽക്കുന്നു. നമ്മൾവഴിമുട്ടിനിൽക്കുമ്പോൾ യേശു വഴികാട്ടിയാണ്. നമ്മൾ ഒറ്റപ്പെട്ടവരല്ല. നമ്മളെ സ്നേഹിക്കുന്ന ഒരു രക്ഷകൻ ഉണ്ടെന്ന് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. അവൻ നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നു, നമ്മുടെ കണ്ണീർ കാണുന്നു, ദൈവവചനം ഇപ്രകാരം പറയുന്നു ഹാഗർ മരുഭൂമിയിൽ ഏകാന്തമായി കരഞ്ഞുനിൽക്കുമ്പോൾ, ഹാഗാറിൻ്റെ കണ്ണൂനിർ ദൈവം കണ്ടു അവൾ ഉപേക്ഷിക്കപ്പെട്ടവളായി തോന്നിയെങ്കിലും, ദൈവം അവളെ ഒരിക്കലും അനാഥയായി വിട്ടില്ല.(ഉല്പത്തി 21 : 16, 17) പ്രിയ ദൈവപൈതലേ നീ നിതിയോടെ ദൈവസന്നിധിയിൽ ആയിരിക്കുന്നുവെങ്കിൽ നി പതറി പോകുവാൻ ദൈവം ഒരു നാളും അനുവദിക്കില്ല. നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല. [സങ്കി: 55:22]

“ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്നെ വർദ്ധിപ്പിക്കുകയും ചെയ്യും” [ എബ്രാ. 6: 14]

അതിനാൽ ഭയപ്പെടേണ്ട. ദൈവത്തിന്റെ വാഗ്ദത്യം നമ്മുടെ മേൽ ഉണ്ടെങ്കിൽ, നിന്റെ നാളെയെക്കുറിച്ച് ആശങ്ക വേണ്ട. അവൻ അനുഗ്രഹിക്കും, അവൻ വർദ്ധിപ്പിക്കും, അവൻ നമുക്കായി പ്രവർത്തിക്കും.

അതുകൊണ്ട് വിശ്വാസത്തോടെ മുൻപിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടി ജിവ കിരിടം പ്രാപിക്കേണ്ടതിന് വിശ്വാസത്തിൽ ക്ഷീണിക്കാതെ. ജീവിതത്തിൽ പ്രായസങ്ങൾ വന്നാലും കർത്താവിൻ്റെ വാഗ്ദത്വങ്ങളെ മുറുകെ പിടിച്ച് ദൈവത്തിൽ സന്തോഷിച്ച് മുമ്പോട്ട് പോകാം. സമാധാനത്തിൻ്റെ ദൈവം നമ്മളോട് എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

 

സ്നേഹ അഗസ്റ്റിൻ 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading