മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം രൂപ കെ. വിനോദിന്
കോട്ടയം : കെ.ജി. കോളേജ് (കുരിയാക്കോസ് ഗ്രിഗോറിയോസ് കോളേജ്, പാമ്പാടി) ബി. എസ്. സി കെമിസ്ട്രി വിഭാഗത്തിൽ കോളേജ് ടോപ്പറായി മിസ്. രൂപ കെ. വിനോദ് നേട്ടം കൈവരിച്ചു. മികച്ച അക്കാദമിക് പ്രകടനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിന് അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചു.

മീനടം മഞ്ഞാടി പെനിയേൽ ഐ.പി.സി സഭാംഗമായ രൂപ, മീനടം കുടിലിൽ വിനോദിന്റെയും മിനിയുടെയും മകളാണ്.
രൂപ കെ. വിനോദിന്റെ ഈ നേട്ടത്തിന് ബന്ധുക്കളും സുഹൃത്തുക്കളും സഭാംഗങ്ങളും അഭിനന്ദനം അറിയിച്ചു.

- Advertisement -


Comments are closed.