ഐ.സി.പി.എഫ് അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം

അബുദാബി: ഐസിപിഎഫ് അബുദാബി ചാപ്റ്റർ പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി ഡോ. റോയ് കുരുവിള, വൈസ് പ്രസിഡന്റായി ബ്രദർ എജി മാത്യു,സെക്രട്ടറിയായി ബ്രദർ റോബിൻ ലാലച്ചൻ ജോയിന്റ് സെക്രട്ടറിയായി ബ്രദർ ജെയിംസ് ജോർജ് ട്രഷററായി ബ്രദർ ഡെന്നി ഫിലിപ്പ് ജോയിന്റ് ട്രഷറായി ബ്രദർ ജോപ്സൺ കുര്യനും തെരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തന വർഷത്തിൽ ഐസിപിഎഫ് അബുദാബി ചാപ്റ്ററിന്റെ പ്രവർത്തനത്തെ കൂടുതൽ സ്ഥലങ്ങളിലേക്ക് വിശാലപ്പെടുത്തുകയും, കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടതായ ആത്മീയ സംഗമങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അറിയിച്ചു. ചാപ്റ്ററിന്റെ രക്ഷാധികാരികളായി പാസ്റ്റർ ബെന്നി പി. ജോൺ, പാസ്റ്റർ ഡാനിയേൽ വില്യംസ്, ബ്രദർ ഗ്ലെന്നി പി. സി.പാസ്റ്റർ ജോജി ജോർജ്, ബ്രദർ സജി സാം വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading