എഫ് റ്റി എസ് അലൂമ്നി അസോസിയേഷന് പുതിയ കമ്മിറ്റി

മണക്കാല: ഫെയ്ത്ത് തീയോളജിക്കൽ സെമിനാരി പൂർവ വിദ്യാർത്ഥി സംഘടനയായ അലൂമ്നി അസോസിയേഷന് 2022 – 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ റവ. കെ. എ. ഫിലിപ്പ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി പാസ്റ്റർ ഗോഡ്സൻ സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. ഫെയ്ത്ത് തീയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. അലക്സി ജോർജ് , പ്രിൻസിപ്പാൾ ഡോ. ആനി ജോർജ് എന്നിവർ ആശംസകളും നിർദ്ദേ ശങ്ങളും പങ്ക് വച്ചു. പുതിയ വർഷത്തെ പ്രസിഡന്റായി റവ. തോമസ് മാത്യു , വൈസ് പ്രസിഡന്റായി പാസ്റ്റർ സി. റ്റി. ജേക്കബ് , സെക്രട്ടറിയായി പാസ്റ്റർ ഗോഡ്സൻ സി. സണ്ണി , ജോയിൻ സെക്രട്ടറിയായി സിസ്റ്റർ പുഷ്പം ബെന്നി , ട്രഷററായി ഇവാഞ്ചലിസ്റ്റ് ബ്ലസൻ ജോർജ് , പ്രയർ കോർഡിനേറ്ററായി റവ. കെ. എ. ഫിലിപ്പ് , മീഡിയ കോർഡിനേറ്റർ പാസ്റ്റർ ഷിജു എം. ജോയി, കമ്മിറ്റി അംഗങ്ങളായി ഡോ. ഐപ്പ് കെ.എ , ഡോ. കെ. എം. മാത്യു , ഡോ. രാജീവ് എം. തോമസ് , പാസ്റ്റർ വരപ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. പുതിയ അംഗങ്ങൾക്കായി റവ. സാം പ്രാർത്ഥിച്ചു. പ്രസിഡന്റ് റവ. തോമസ് മാത്യു ( 94471 12904 ), FTS അധ്യാ പകനും സിറ്റി ഓഫ് ലൈഫ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനുമാണ്. സെക്രട്ടറി പാസ്റ്റർ ഗോഡ്സൻ സി. സണ്ണി (9846943 960 ), ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് സഭയുടെ ശുശ്രൂഷകനാണ്.

-ADVERTISEMENT-

You might also like