തിളക്കമാർന്ന വിജയ പ്രഭയിൽ AIM-ലെ ചുണക്കുട്ടികൾ

കൊടുമൺ: കൊടുമൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗാപ്പെ ഇൻറ്റർനാഷണൽ മിഷന്റെ 2021-22 വിദ്യാഭ്യാസ കാലയളവിലെ എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി വിദ്യാർത്ഥികൾ. 23 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും ഉപരിപഠനത്തിനു യോഗ്യതനേടി. പരീക്ഷ എഴുതിയവരിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ സനന്തു കെ എസ് വിജയത്തിളക്കത്തിന് മാറ്റുകൂട്ടി. ജീവിതത്തിലെ വേദനകളോട് പടവെട്ടി നേടിയ വിജയം കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നു. നിർധനരും, നിരാലംബരുമായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന സഹായം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരികയാണ് അഗാപ്പെ ഇന്റർനാഷണൽ മിഷൻ.

-ADVERTISEMENT-

You might also like