ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റിന് പുതിയ ഭാരവാഹികൾ

പാസ്റ്റര്‍ പി.എ. കുര്യന്‍ പ്രസിഡന്റ്, ഫിന്നി പാറയില്‍ സെക്രട്ടറി

കൊല്‍ക്കത്ത: ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്‍റായി പാസ്റ്റര്‍ പി.എ. കുര്യനും സെക്രട്ടറിയായി പാസ്റ്റര്‍ ഫിന്നി പാറയിലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 14 ന് കൊല്‍ക്കത്തയില്‍ നടന്ന ഐ.പി.സി. വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ജനറല്‍ ബോഡിയില്‍ പാസ്റ്റര്‍ പി.എ. കുര്യന്‍ (പ്രസിഡന്‍റ്), പാസ്റ്റര്‍ പ്രദീപ് കുമാര്‍ വി.കെ. (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ഫിന്നി പാറയില്‍ (സെക്രട്ടറി), പാസ്റ്റര്‍ ഷിജു മാത്യു (ജോ. സെക്രട്ടറി) ബ്രദര്‍ പി.സി. ചാക്കോ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗ സ്റ്റേറ്റ് കൗണ്‍സിലിനെ തിരഞ്ഞെടുത്തു.

post watermark60x60

പിറവം പാലച്ചുവട് പൂവത്തുങ്കല്‍ അഗസ്തി സാറാമ്മ ദമ്പതികളുടെ മകനായി ഉപ്പുതറയില്‍ ജനിച്ച പാസ്റ്റര്‍ പി. എ. കുര്യന്‍, മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ വേദപഠനം നടത്തി. 1979 മുതല്‍ വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം ഇപ്പോള്‍ ഫ്ളോറിഡയില്‍ താമസിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഐ.പി.സിയൂടെ പ്രവര്‍ത്തങ്ങള്‍ക്ക് ബംഗാളില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

സ്റ്റേറ്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഫിന്നി പാറയില്‍ ഓതറ പാറയില്‍ കടുംബാംഗവും, വാഴൂര്‍ പുളിക്കല്‍ കവല ബഥേല്‍ ഐ.പി.സി. സഭാശുശ്രൂഷകനായ പാസ്റ്റര്‍ തോമസ് എബ്രഹാമിന്‍റെ മകനുമാണ്. ഇരുപത്തേഴു വര്‍ഷമായി കര്‍ത്തൃശുശ്രൂഷയിലായിരിക്കുന്ന അദ്ദേഹം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വെസ്റ്റ് ബംഗാളില്‍ പ്രവര്‍ത്തിക്കുന്നു. ഐ.പി.സി. കൊല്‍ക്കത്ത ക്രിസ്റ്റ്യന്‍ അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററും, കൊല്‍ക്കത്ത സെന്‍റര്‍ പാസ്റ്ററുമാണ്.
വൈസ് പ്രസിഡന്‍റായി തിരെഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ പ്രദീപ്കുമാര്‍ ഐ.പി.സി ഡാര്‍ജലിങ്ങ് ക്രിസ്റ്റ്യന്‍ അസംബ്ലിയുടെ പാസ്റ്ററും, ഡാര്‍ജലിങ്ങ് സെന്‍റര്‍ പാസ്റ്ററുമാണ്. ജോയിന്‍റ് സെക്രട്ടറി പാസ്റ്റര്‍ ഷിജു മാത്യു, ചാരുവേലില്‍ മാത്യു സി. എം. ന്‍റെ മകനാണ്. ഐ.പി.സി. കൊല്‍ക്കത്ത ചര്‍ച്ചിന്‍റെ പാസ്റ്ററായും കൊല്‍ക്കത്ത ബൈബിള്‍ ട്രയിനിങ്ങ് സെന്‍റര്‍ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിക്കുന്നു. ട്രഷറാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ പി.സി. ചാക്കോ ദീര്‍ഘ വര്‍ഷമായി കൊല്‍ക്കത്തയിലെ ഐ.പി.സി. പ്രവര്‍ത്തങ്ങളില്‍ സജീവ സാനിദ്ധ്യമാണ്.

Download Our Android App | iOS App

ഇവരെ കൂടാതെ
പാസ്റ്റര്‍ന്മാരായ രാജീവ് ദത്ത, സുതാപ് ചന്ദ്ര ബര്‍മന്‍, രാജു മത്തായി, ഗൌര്‍ പത്രൊ, ജെയ്സണ്‍ അഗസ്റ്റിന്‍, ബന്‍ടി നൊന്ദി, റയന്‍ ആന്‍റണി, സഹോദരന്മാരായ നിരൊഞ്ജന്‍ കത്തുവാ, ദേവുലാല്‍ മന്ന, കാജി ജോന റായ്, കെ. അലക്സാണ്ടര്‍, ബെചൊന്‍ റിഷി, നൊന്ദലാല്‍ നസ്കര്‍, സാബു തോമസ്, മിഥുന്‍ റോയ്, ബിശ്വൊജിത് മാലിക് എന്നിവരെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായി തിരെഞ്ഞെടുത്തു. കൂടാതെ പാസ്റ്റര്‍ പി.എ. കുര്യന്‍, ബ്രദര്‍ പി.സി. ചാക്കോ എന്നിവര്‍ ജനറല്‍ കൗണ്‍സില്‍ പ്രതിനിധികളായും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

You might also like