എഡിറ്റോറിയല്‍: ഒരേയൊരു ഭൂമി, ഒരേയൊരു ജീവിതം | രാജേഷ് മുളന്തുരുത്തി

ഗോളതാപനം അതിരുകടന്ന ഈ കാലത്ത് വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം വന്നെത്തിയിരിക്കുന്നു. പരിസ്ഥിതി ദിനത്തില്‍ ജനങ്ങള്‍ക്കായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമിന്റെ (UNEP) നേതൃത്വത്തിൽ 1972 ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം (World environment day) ആചരിച്ച് തുടങ്ങി. തുടർന്ന് എല്ലാവർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആഘോഷിച്ചുവരുന്നു. ഈ വർഷം സ്വീഡനാണ് ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കാര്യപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പുവരുത്തുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

post watermark60x60

വിവിധങ്ങളായ കാര്യപരിപാടികൾ നടത്തിക്കൊണ്ടാണ് പരിസ്ഥിതി ദിനം ലോകജനത ആഘോഷിക്കുന്നത്. ഓരോ വർഷത്തെ പരിസ്ഥിതിദിന ആഘോഷങ്ങൾ കഴിഞ്ഞാലും ഈ ദിനത്തിൻ്റെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്നു. അത് മരങ്ങൾ നടുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ അവസാനിക്കുന്നതുമില്ല, ഭൂമിയിൽ സംഭവിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ അറിയുവാനും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ് ശരിയായ ആയ ദിശാബോധത്തോടെ യുള്ള ഉള്ള പരിസ്ഥിതി ദിന ആഘോഷ പരിപാടികൾ ലക്ഷ്യം കൈവരിക്കുന്നത്. ആഗോളതാപനം വർദ്ധിക്കുന്നതിനാൽ ജലവും വായുവും മലിനമാകുന്നു , കാട്ടുതീ വ്യാപനവും, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകലും ഇവയെല്ലാംതന്നെ ഭൂമിയെ നാശത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.
ലോകം പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് നട്ടം തിരയുമ്പോഴ് അതിനുള്ള പരിഹാര നിർദ്ദേശങ്ങളാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടുത്തിയിരിക്കുന്നത്
‘ഒൺലി വൺ എർത്ത് ‘ അഥവാ ‘ഒരേയൊരു ഭൂമി’ എന്ന തീം” നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.”

പരിസ്ഥിതിയെ അറിയുവാനും, പാരിസ്ഥിതിക പ്രശ്നങ്ങളെ വിലയിരുത്തി പരിഹാരങ്ങൾ കണ്ടെത്തി, പ്രകൃതിയെ അറിഞ്ഞ് , അവയെ സംരക്ഷിച്ച്, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുന്ന ഒരു ആധുനിക സമൂഹമാണ് ഇന്ന് ഭൂമിക്ക് ആവശ്യം. പാർക്കുവാൻ ഇടംതേടി പാലായനം ചെയ്യുവാൻ സൗരയൂഥങ്ങളിൽ പരതുന്ന മനുഷ്യൻ, തങ്ങൾ നിലയുറപ്പിച്ച ഭൂമിയുടെ മഹത്വം അറിയാതെപോയത് എത്രയോ വലിയ കഷ്ടമാണ്..!
ഏതൊരു സൃഷ്ടിയുടെയും പിന്നിൽ സൃഷ്ടാവിന് ഒരു ബൃഹത്തായ ഉദ്ദേശം ഉള്ളതുപോലെ ഭൂമിയുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല, അതിനെ പാർപ്പിനത്രേ നിർമ്മിച്ചത്. അതിൽ പാർത്ത് ഭൂമിയെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കർത്തവ്യം. അതിനുള്ള സമയ പരിധിയോ ഒരേയൊരു ജീവിതം മാത്രം. ആയതിനാൽ നമുക്കും ജീവിക്കാം, ദൃഢപ്രതിജ്ഞയോടെ, ജീവിച്ചു മുന്നേറാം, ഭൂമിയെ സംരക്ഷിച്ച് , ഭൂമിക്കായ് ഒരു വിജയഗാഥ രചിച്ച് , ജീവിതം സുരക്ഷിതമാക്കാം….!

-ADVERTISEMENT-

-ADVERTISEMENT-

You might also like