റവ. ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം ഉദ്ഘാടനം ചെയ്തു

കോട്ടയം: മലയാളം ബൈബിളിന്റെ ആദ്യ അക്ഷരങ്ങൾ പതിഞ്ഞ അച്ചടിയന്ത്രങ്ങൾ ഇനി ഏവര്‍ക്കും കാണുവാൻ അവസരം. ചാലുകുന്നിൽ സിഎസ്ഐ മധ്യകേരള മഹായിടവക കേന്ദ്ര ഓഫീസ് സമുച്ചയത്തോടനുബന്ധിച്ച്‌ സ്ഥാപിച്ച, നവീകരിച്ച ‘റവ. ബെഞ്ചമിൻ ബെയ്‌ലി സ്മാരക മ്യൂസിയ’ത്തിന്റെ ഉദ്ഘാടനവും പ്രതിഷ്‌ഠയും മഹായിടവക ബിഷപ്‌ ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു.
മഹായിടവക ട്രഷറർ റവ. ഷാജൻ ഇടിക്കുള, വൈദിക സെക്രട്ടറി റവ. നെൽസൺ ചാക്കോ, സഭ സെക്രട്ടറി ജേക്കബ്‌ ഫിലിപ്പ്‌, രജിസ്‌ട്രാർ ഫിലിപ്പ്‌ എം വർഗീസ്‌ എന്നിവരും നിരവധി വൈദികരും മുൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
രണ്ട്‌ നൂറ്റാണ്ടുമുമ്പ്‌ സിഎംഎസ് പ്രസ്‌ സ്ഥാപിച്ച അന്ന്‌ മുതൽ ഉപയോഗിച്ച അച്ചടിയന്ത്രങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം മഹായിടവക ആസ്ഥാനത്തെ ആൻഡേഴ്സൺ ഹാൾ പുനരുദ്ധരിച്ചാണ് സ്ഥാപിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.