വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും നടന്നു

വെണ്മണി: ശാലോം ചിൽഡ്രൻസ് ക്ലബും എക്സ്ൽ മിനിസ്ട്രിസുമായി ചേർന്നൊരുക്കിയ ഏഴാമത് വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും മെയ്‌ 30 നു വെണ്മണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടന്നു.

post watermark60x60

വിതരണോദ്ഘാടനനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി അനുഗ്രഹ പ്രഭാഷണം നടത്തി. ബെൻസൻ തോട്ടഭാഗത്തിന്റെ നേതൃത്വത്തിൽ എക്സൽ ബാൻഡ് സംഗീതശുശ്രൂഷ നടത്തി. പാസ്റ്റർ. സാം. ജി. ജോൺ വെണ്മണി, അനിൽ ഇലന്തൂർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. 150 ലധികം കുട്ടികൾക്കു പഠനോപകരണ സാമഗ്രികൾ വിതരണം ചെയ്തു.

-ADVERTISEMENT-

You might also like