സമർപ്പണ ശുശ്രൂഷ നടത്തി

KE NEWS DESK | Kerala

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവല്ല സെന്ററിൽ കുട്ടനാട് സെക്ഷനിലെ അഴിയടുത്തുചിറയിൽ സി ഇ എമ്മിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച ചർച്ചിന്റെയും പാഴ്സനെജിന്റെയും സമർപ്പണ ശുശ്രൂഷ ഇന്നലെ രാവിലെ 10-12 വരെ നടന്നു. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു.ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ സാമൂവൽ ഉദ്ഘാടനം ചെയ്തു. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് മുഖ്യ സന്ദേശം നൽകി. ഡോർ ഓപ്പണിങ് തിരുവല്ല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ റ്റി എം ഫിലിപ്പ് നിർവഹിച്ചു. സി ഇ എം ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ, മെമ്പർഷിപ്പ് സെക്രട്ടറി പാസ്റ്റർ ഗോഡ്സൺ സണ്ണി, പാസ്റ്റർ എ റ്റി ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തിരുവല്ല സി ഇ എം പ്രസിഡന്റ്‌ പാസ്റ്റർ ഉമേഷ് കൃത്ജ്ഞത അറിയിച്ചു.

-ADVERTISEMENT-

You might also like