മലബാറിന്റെ അപ്പൊസ്തലൻ പാസ്റ്റർ വി.ജെ. ജോർജ് (95) അക്കരെ നാട്ടിൽ


നിലമ്പൂർ: മലബാറിന്റെ അപ്പൊസ്തലനും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ വി.ജെ.ജോർജ് (95) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. 1942-ൽ 16 ആം വയസിൽ പാസ്റ്റർ ടി.എൻ ഏബ്രഹാമിന്റെ കൂടെ താമസിച്ചു കൊണ്ട് പത്തിച്ചിറ സഭയുടെ ശുശ്രൂഷകനായി. പിന്നീട് ആറാമട കൊച്ചു കുഞ്ഞ് സന്യാസിയുടെ കൂടെ 1949 വരെ തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ചു.
ചിങ്ങവനം, കാനം, തലപ്പാടി, പുതുപ്പള്ളി, കൊട്ടാരക്കരയില്‍ ആയൂര്‍, പുത്തന്‍പീടിക, കലയപുരം, ഓടനാവട്ടം, തട്ട, പനവേലി, ഉമ്മന്നൂര്‍, വാളകം, ചെറുവയ്ക്കല്‍, ചാത്തന്നൂര്‍ എന്നീ സഭകളില്‍ ശുശ്രൂഷിച്ചു.

post watermark60x60

1979-ല്‍ നിലമ്പൂര്‍ സെന്ററിന്റെ ശുശ്രൂഷകനായി മലബാറിലേക്ക്. അരനൂറ്റാണ്ടുകാലം നിലമ്പൂര്‍ മേഖലയില്‍ ഐ.പി.സി പ്രസ്ഥാനത്തിന്റെ കാരണവരായി പാസ്റ്റര്‍ വി.ജെ ജോര്‍ജ് ശുശ്രൂഷിച്ചു.
ഭാര്യ: പരേതയായ ഏലിയാമ്മ ജോർജ്.
മക്കൾ: പാസ്റ്റർ ജോൺ ജോർജ് (ഐപിസി മലബാർ മേഖല ചെയർമാൻ), ജേക്കബ് ജോർജ്, മറിയാമ്മ ജോയ്, എലിസബത്ത് കുര്യൻ. മരുമക്കൾ: സാറമ്മ ജോൺ, ജോയ് കുളക്കട, വത്സ ജേക്കബ്, പാസ്റ്റർ ബാബു തലവടി (ഐ പി സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം)

-ADVERTISEMENT-

You might also like