ഇവാ. ലോർഡ്‌സൺ ആന്റണിയും ടോംസനും ആശുപത്രി വിട്ടു: പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിച്ചാലും

KE News Desk | London, UK

കൊച്ചി: കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ക്രിസ്തീയ സംഗീതജ്ഞരായ ഇവാ. ലോർഡ്‌സൺ ആന്റണിയും ടോംസൺ ബാബു ജോർജും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഇരുവരും ഇപ്പോൾ തങ്ങളുടെ ഭവനങ്ങളിൽ ചികിത്സയിലും വിശ്രമത്തിലുമായിരിക്കുന്നു. പഴയതുപോലെ പൂർണ്ണ ആരോഗ്യം തിരിച്ചുലഭിക്കുവാൻ തുടർചികിത്സയും വിശ്രമവും കുറച്ചുനാൾ കൂടി വേണ്ടിവരുമെന്നാണ് അവരോടു അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയുവാൻ കഴിയുന്നത്.

ടോംസൺ ബാബുവിന്റെ ഇടുപ്പെല്ലിന് വീണ്ടു ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ ഈ ദിവസങ്ങളിൽ വേണ്ടിവരുമെന്നാണ് അറിയുന്നത്. അണുബാധ സാദ്ധ്യതകൾ കണക്കിലെടുത്ത് രണ്ടുപേർക്കും സന്ദർശകരെ അനുവദിക്കുന്നതിൽ കർശന വിലക്കാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനും ആരോഗ്യത്തിനുമായി ദൈവജനം തുടർന്നും പ്രാർത്ഥിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading