കെ.റ്റി.എം.സി സി: സ്വദേശി സമ്മേളനവും പ്ലാറ്റിനം ജൂബിലി ഹാൾ സമർപ്പണവും ജൂലൈ 23 ന്

ചെങ്ങന്നൂർ: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി സി) എഴുപത് വർഷം പിന്നിടുന്നതിന്റ ഭാഗമായി ഫെയ്ത്ത് ഹോം ഗുഡ് എർത്ത് ആശ്രമവളപ്പിൽ നിർമ്മിച്ച പ്ലാറ്റിനം ജൂബിലി ആഡിറ്റോറിയത്തിന്റെ സമർപ്പണ ശുശ്രൂഷ ജൂലൈ 23 ശനിയാഴ്ച രാവിലെ 10 ന് കൊല്ലകടവ് ഫെയ്ത്ത് ഹോം ആശ്രമത്തിൽ നടക്കും.

പ്ളാറ്റിനം ജൂബിലി സാധുജന സഹായ ഫണ്ടിൽ നിന്നും 25 ക്യാൻസർ രോഗികൾക്കും 25 വിദ്യാർത്ഥികൾക്കും സഹായം നൽകും. ആത്മീയ സാമൂഹിക രംഗത്തിലെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരുടെയും പ്രാർത്ഥന സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...